ആറ്റിങ്ങൽ: കൊറോണ പ്രതിരോധത്തിന് പങ്കാളിയായി ആറ്റിങ്ങൽ ഗവ. കോളേജ് സാനിറ്റൈസർ നിർമ്മിച്ച് സൗജന്യമായി വിതരണം ചെയ്തു. കോളേജിലും, സർക്കാർ സ്കൂളിലും പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികൾക്ക് സാനിറ്റൈസർ കോളേജ് പ്രിൻസിപ്പൽ ഡോ. വി. മണികണ്ഠൻ നായരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവർമാർ, യാത്രാക്കാർ, പൊതുജനങ്ങൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്കും സാനിറ്റിസർ നൽകി. സൗജന്യമായാണ് സാനിറ്റൈസർ വിതരണം ചെയ്തത്. പോളിമർ കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. പ്രഭയുടെ നേതൃത്വത്തിൽ പ്രൊഫസർമാരായ ഡോ. സുമി, ഡോ. ഭാഗ്യശ്രീ, ഡോ. ധന്യ, ഡോ. തുഷാര തുടങ്ങിയവരാണ് സാനിറ്റിസർ നിർമ്മിച്ചത്.