തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വ്യക്തിശുചിത്വം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിൽ കായിക താരങ്ങളും പങ്കുചേർന്നു.
ഫുട്ബോൾ താരങ്ങളായ ഐ. എം വിജയൻ, ജോ പോൾ അഞ്ചേരി, ബിനീഷ് കിരൺ, ആസിഫ് സഹീർ, ഹോക്കി താരം പി ആർ ശ്രീജേഷ്, ബാഡ്മിന്റൻ താരം വി ദിജു, വോളിബോൾ താരം ടോം ജോസഫ്, ബോക്സിങ് താരം കെ സി ലേഖ, അത്ലറ്റ് ആൻസി സോജൻ, മിസ്റ്റർ യൂണിവേഴ്സ് ചിത്തരേഷ് നടേശൻ തുടങ്ങി നിരവധി താരങ്ങൾ പങ്കാളികളായി.
ബോധവൽക്കരണ വീഡിയോ സന്ദേശം തയാറാക്കി വിവിധ സോഷ്യൽമീഡിയകളിലൂടെ പ്രചരിപ്പിച്ചാണ് താരങ്ങൾ ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായത്. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും മികച്ച പ്രതികരണമാണ് ക്യാമ്പയിന് ലഭിക്കുന്നത്.