mg-university

പുതുക്കിയ ടൈംടേബിൾ

ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് മോഡൽ 3, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ മെയിന്റനൻസ് മോഡൽ 3 (നാലാം സെമസ്റ്റർ സി.ബി.സി.എസ്. 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾ 23ന് നടക്കും.

പ്രാക്ടിക്കൽ/വൈവാവോസി

രണ്ടാം സെമസ്റ്റർ ബി.വോക് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (2018 അഡ്മിഷൻ റഗുലർ, 20142016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 20 മുതൽ ആരംഭിക്കും.

ഒന്നാം വർഷ ബി.ഫാം (2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവാവോസി 21 മുതൽ 28 വരെ പുതുപ്പള്ളി സീപാസിൽ നടക്കും.

ആറാം സെമസ്റ്റർ ബി.കോം. (സി.ബി.സി.എസ്. ആന്റ് സി.ബി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 28, ഏപ്രിൽ ഒന്ന്, മൂന്ന്, നാല് തീയതികളിലും വൈവാവോസി ഏപ്രിൽ ആറ്, ഏഴ്, എട്ട് തീയതികളിലും അതത് കേന്ദ്രങ്ങളിൽ നടക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് (സി.എസ്.എസ്. റഗുലർ/റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2015ന് മുമ്പുള്ള അഡ്മിഷൻ വിദ്യാർത്ഥികൾ ഓൺലൈനായി ഫീസടച്ചശേഷം നേരിട്ടും 2015 അഡ്മിഷൻ മുതലുള്ളവർ ഓൺലൈനായും 26നകം അപേക്ഷ നൽകണം.

രണ്ടാം സെമസ്റ്റർ എം.എസ്‌സി മാത്തമാറ്റിക്‌സ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ ഓൺലൈനായി അപേക്ഷിക്കാം.