corona

മുംബയ്:മഹാരാഷ്‌ട്രയിൽ കൊറോണ ക്വാറന്റൈനിൽ കഴിഞ്ഞവരെ തിരിച്ചറിയാൻ മുദ്ര കുത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇടതു കൈപ്പത്തിയുടെ പുറംഭാഗത്താണ് മുദ്ര കുത്തുക. വോട്ടർമാരുടെ തിരിച്ചറിയൽ മഷിയാണ് ഇതിന് ഉപയോഗിക്കുക. മാർച്ച് 31 വരെ ഇത് തുടരും. ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ മറ്റുള്ളവർക്ക് അവരെ തിരിച്ചറിയാനാണിത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസം രോഗം സംശയിച്ച ഏഴുപേർ ചികിത്സാ കേന്ദ്രങ്ങളിൽ നിന്ന് ചാടിപ്പോയിരുന്നു. ക്വാറന്റൈനിൽ നിന്ന് രക്ഷപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.