bank
ഗാർഹിക സൗരോർജ വൈദ്യുത പ്ളാന്റുകൾക്ക് വായ്‌പ ലഭ്യമാക്കുന്നത് സംബന്ധിച്ച ധാരണാപത്രം ബാങ്ക് ഒഫ് ഇന്ത്യ കേരള സോണൽ മാനേജർ മഹേഷ് കുമാർ,​ തിരുവനന്തപുരം ഏരിയ മാനേജർ ആർ. രാജേഷ്,​ സീനിയർ മാനേജർ പി. പ്രശാന്ത് എന്നിവരും അനർട്ട് ഡയറക്ടർ അമിത് മീണയും തമ്മിൽ കൈമാറുന്നു.

കൊച്ചി: ഗാർഹിക സൗരോർജ വൈദ്യുത പ്ളാന്റുകൾക്ക് വായ്‌പ ലഭ്യമാക്കാൻ ബാങ്ക് ഒഫ് ഇന്ത്യയും അനർട്ടും തമ്മിൽ ധാരണയിലെത്തി. അനർട്ടിന്റെ റൂഫ്‌ടോപ്പ് വൈദ്യുത പ്ളാന്റുകൾ 'ബൈ മൈ സൺ" സൈറ്റിലൂടെ ഓൺലൈനായി വാങ്ങുന്നവർക്ക് ബാങ്ക് വായ്‌പ നൽകും. വീടുകൾക്ക് പുറമേ വ്യവസായ സ്ഥാപനങ്ങളുടെ മേൽക്കൂരയിലും ഇത് സ്ഥാപിക്കാം. വൈദ്യുതി മിച്ചം വന്നാൽ അത് കെ.എസ്.ഇ.ബിക്ക് വിറ്റ് വരുമാനവും നേടാം.

ബാങ്ക് ഒഫ് ഇന്ത്യ കേരള സോണൽ മാനേജർ മഹേഷ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ ബാങ്കിന്റെ തിരുവനന്തപുരം ഏരിയ മാനേജർ ആർ. രാജേഷ്,​ സീനിയർ മാനേജർ പി. പ്രശാന്ത്,​ അനർട്ട് ഡയറക്ടർ അമിത് മീണ എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്.