രണ്ടാം ഘട്ടവും കേരളത്തിൽ കൊറോണ രോഗം വന്നിട്ടും സംസ്ഥാന സർക്കാർ സ്വീകരിച്ച മുൻകരുതൽ വിജയമായത് കൊണ്ടാണ് അധികം കേസുകൾ കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യാത്തതെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ഡോക്ടറായ വൈറോളജി വിഭാഗം ശാസ്ത്രജ്ഞനായ ഡോക്ടർ ഇ. ശ്രീകുമാർ.

രോഗമുണ്ടാകുന്ന ആളുകളുടെ എണ്ണം പരമാവധി പരിമിതപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വിദേശരാജ്യങ്ങളിൽ മരണ സംഖ്യ കൂടാൻ കാരണം അവിടുത്തെ സർക്കാരുകൾ തുടക്കത്തിൽ ശ്രദ്ധിക്കാത്തത് കാരണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റ് രാജ്യങ്ങളിൽ രോഗം നിയന്ത്രണ വിധേയമാകുന്നത് വരെ കേരളത്തിൽ സുരക്ഷാ മുൻകരുതൽ തുടരേണ്ടി വരുമെന്നും ഡോക്ടർ പറഞ്ഞു. കൊറോണ വൈറസ് ഒന്നും രണ്ടും സ്റ്റേജുകളിൽ ഒതുക്കി നിർത്തുക എന്നതാണ് സർക്കാറിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും അടുത്ത രണ്ടാഴ്ച വരെയുള്ള സമയം നമ്മുക്ക് വളരെ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.