യൂറോപ്പിലെ രോഗവ്യാപനത്തെതുടർന്ന് മേയ് -ജൂൺ മാസ്ളിൽ പാരീസിലെ റൊളാങ് ഗാരോസിൽ നടക്കേണ്ട സീസണിലെ രണ്ടാമത്തെ ഗ്രാൻസ്ളാം ടെന്നിസ് ടൂർണമെന്റായ ഫ്രഞ്ച് ഒാപ്പൺ സെപ്തംബറിലേക്ക് നീട്ടി.മേയ് 24 മുതൽ ജൂൺ 7 വരെയായിരുന്നു നേരരത്തേ നിശ്ചയിച്ചിരുന്നത്. ഇത് സെപ്തംബർ 20 മുതൽ ഒക്ടോബർ 4 വരെ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.