rejith-kumar

കൊച്ചി: വിമാനത്താവളത്തിൽ സ്വീകരിക്കാൻ ആളുകൾ വന്നത് താൻ പറഞ്ഞിട്ടല്ലെന്ന് ഡോ. രജിത് കുമാർ. ആലുവ പൊലീസ് സ്റ്റേഷനിൽ നിന്നും ജാമ്യമെടുത്ത ശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടച്ചിട്ട മുറിയിൽ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണു കഴിഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ കൊറോണയുമായി ബന്ധപ്പെട്ട് ആൾക്കൂട്ടം പാടില്ലെന്ന സർക്കാർ നിർദേശം അറിഞ്ഞിരുന്നില്ലെന്ന് രജിത് പറഞ്ഞു.

തന്നോട് ആദരവ് പ്രകടിപ്പിക്കാൻ സ്വമേധയാ എത്തിയവർ നിയമക്കുരുക്കിൽപ്പെട്ടതിൽ വേദനയുണ്ടെന്നും രജിത് വ്യക്തമാക്കി. നെടുമ്പാശേരി സിഐ പി.എം. ബൈജുവിന്റെ നേതൃത്വത്തിൽ മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് രജിത് കുമാറിന് ജാമ്യം അനുവദിച്ചത്. രജിത് കുമാറിന്റെ ആറ്റിങ്ങലിലെ വീട്ടിലെത്തിയാണു ചോദ്യം ചെയ്യാൻ എത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. തുടർന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനൊപ്പം രജിത് കുമാർ നെടുമ്പാശേരിയിലേക്കു പോകുകയായിരുന്നു.