ബീജിംഗ്: അമേരിക്കൻ മാദ്ധ്യമപ്രവർത്തകരോട് രാജ്യം വിടാൻ നിർദേശം നൽകി ചൈന. ന്യൂ യോർക്ക് ടൈംസ്, വാൾ സ്ട്രീറ്റ് ജേർണൽ, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങിയ ലോകപ്രശസ്ത അമേരിക്കൻ മാദ്ധ്യമങ്ങളെയാണ് ചൈന വിലക്കിയിരിക്കുന്നത്. ചൈനയിൽ നിന്നുമുള്ള മാദ്ധ്യമ പ്രവർത്തകർക്ക് അമേരിക്ക അടുത്തിടെ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിനു മറുപടിയായാണ് ചൈന ഈ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്.
കോവിഡ് 19 രോഗബാധ അടക്കമുള്ള വിഷയങ്ങളിൽ ചൈനയും അമേരിക്കയും തമ്മിലുള്ള തർക്കങ്ങൾ അടുത്തിടെ രൂക്ഷമായിരുന്നു. എന്നാൽ ചൈനയിൽ നിന്നുമുള്ള നിലവിലെ വാർത്തകൾ പുറത്തറിയുന്നത് തടയാൻ വേണ്ടിയാണ് രാജ്യം മാദ്ധ്യമങ്ങളെ വിലക്കിയതെന്ന് അഭ്യൂഹങ്ങളുണ്ട്.