യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്രതിരോധ മന്ത്രാലയത്തിൽ അസിസ്റ്റന്റ് എൻജിനീയറുടെ 54 ഒഴിവുണ്ട്. ചീഫ് ഡിസൈൻ ഓഫീസർ-1 (ജനറൽ), ഡെപ്യൂട്ടി സൂപ്രണ്ടിങ് ആർക്കിയോളജിക്കൽ കെമിസ്റ്റ്-2 (ജനറൽ), അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്) (ആർമമെന്റ് ഇൻസ്ട്രുമെന്റ്സ്)-2 (ജനറൽ), അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്) (സ്മോൾ ആംസ്)-5 (എസ്സി-1, ഒബിസി-1, ജനറൽ-3), അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്) (സ്റ്റോർസ്) (കെമിസ്ട്രി)-5 (എസ്സി-1, ഒബിസി-1, ജനറൽ-3), അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്) (സ്റ്റോർസ്) (ജെൻടെക്സ്റ്റ്)-30 (എസ്സി-2, എസ്ടി-1, ഒബിസി-8, ജനറൽ-19), അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്) (വെഹിക്കിൾസ്)-12 (എസ്സി-1, ഒബിസി-2, ജനറൽ-9), അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ-1 (ജനറൽ), അസിസ്റ്റന്റ് ഡയറക്ടർ (ഒഫീഷ്യൽ ലാംഗ്വേജ്) (എസ്സി-2, ഒബിസി-4, ഇഡബ്ല്യുഎസ്-1, ജനറൽ-6), അസിസ്റ്റന്റ് എംപ്ലോയ്മെന്റ് ഓഫീസർ-2 (ഒബിസി-1, ജനറൽ-1), ഡെപ്യൂട്ടി ഡയറക്ടർ (എക്സാമിനേഷൻ റിഫോംസ്)-1 (ഒബിസി), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)/അസിസ്റ്റന്റ് സർവേയർ ഒഫ് വർക്ക്സ് (സിവിൽ)-9 (എസ്സി-1, എസ്ടി-1, ഇഡബ്ല്യുഎസ്-2, ജനറൽ-5), ഡെപ്യൂട്ടി ഡയറക്ടർ-2 (ജനറൽ-2) എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 2. കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in കാണുക.
എയിംസിൽ 352 അവസരങ്ങൾ
ആൾ ഇന്ത്യ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ വിവിധ കേന്ദ്രങ്ങളിലായി 352 ഒഴിവുകൾ. ഓരോ കേന്ദ്രങ്ങളിലേക്കും വെവ്വേറെ അപേക്ഷയാണ് സമർപ്പിക്കേണ്ടത്.
വിജയ്പൂർ,ജമ്മു- 164 ഒഴിവുകൾ.
ജമ്മുവിലെ സാംബ ജില്ലയിൽ ആരംഭിക്കുന്ന എയിംസിലേക്ക് 164 അദ്ധ്യാപകരെ നിയമിക്കുന്നു. വിവിധ വിഷയങ്ങളിലായാണ് അവസരം. നേരിട്ട്/ ഡെപ്യൂട്ടേഷൻ/ കരാർ വ്യവസ്ഥയിലാണ് നിയമനം. ഓൺലൈനായി അപേക്ഷിക്കണം. പ്രൊഫസർ, അഡിഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികയിലാണ് അവസരം. വിശദവിവരങ്ങൾ ക്കും അപേക്ഷ സമർപ്പിക്കാനും www.aiimsrishikesh.edu.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസ് പുരുഷന്മാർക്ക് 3000 രൂപയും സ്ത്രീകൾക്ക് 1000 രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 500 രൂപയുമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 7.
റായ്ബറേലി-158 ഒഴിവുകൾ
ഉത്തർപ്രദേശിലെ റായ്ബറേലിയിലെ എയിംസിൽ വിവിധ വിഷയങ്ങളിലായി 158 അദ്ധ്യാപക അവസരം. ഓൺലൈനായി അപേക്ഷിക്കണം. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികയിലാണ് അവസരം.
വിശദവിവരങ്ങള്ക്കും അപേക്ഷിക്കാനും www.aiimsrbl.edu.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 8.
പട്ന എയിംസ്-10 ഒഴിവുകൾ
ബിഹാറിലെ പട്നയിൽ പ്രവർത്തിക്കുന്ന എയിംസിൽ മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ തസ്തികയിൽ 10 ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. യോഗ്യത: പ്ലസ് ടു സയൻസ് അല്ലെങ്കിൽ തത്തുല്യം. മെഡിക്കൽ റെക്കോഡ്സിൽ സർട്ടിഫിക്കറ്റ്. പ്രായപരിധി: 30 വയസ്സ്. വിശദവിവരങ്ങൾക്കായി aiimspatna.org/ എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസ് 1000 രൂപ. എസ്.സി./ എസ്.ടി./ വനിത/ഇ.ഡബ്ല്യു.എസ്. എന്നിവർക്ക് 200 രൂപ. വിമുക്തഭടൻ/ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി ഫീസടയ്ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 7.
ഐ.ആർ.ഡി.എ.ഐ
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിട്ടി ഒഫ് ഇന്ത്യ ഇന്റേൺഷിപ്പ്–-2020ന് അപേക്ഷ ക്ഷണിച്ചു. പ്രധാന സ്ഥാപനങ്ങളിലെ ബിരുദ/ബിരുദാനന്തര, ഗവേഷണ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വേനൽക്കാല അവധി സമയത്താണ് അവസരം. അപേക്ഷ The Executive Director(Gen), Insurance Regulatory and Development Authority Of India, Survey No.115/1, Financial District, Nanakramguda, Hyderbad--500 032. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 24 വൈകിട്ട് അഞ്ച്. വിശദവിവരം www.irdai.gov.in.
ട്രാവൻകൂർ ടൈറ്റാനിയം
പ്രോഡക്ട്സ് ലിമിറ്റഡിൽ
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ വർക് അസിസ്റ്റന്റ് തസ്തികയിലെ വിവിധ ട്രേഡുകളിൽ 80 ഒഴിവിലേക്കുള്ള വിജ്ഞാപനത്തിൽ മാറ്റം. 2020 ഫെബ്രുവരി 26 ന്റെ വിജ്ഞാപനത്തിലാണ് മാറ്റം. അപേക്ഷ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. തപാൽ വഴി അപേക്ഷ സമർപ്പിച്ചവർ വീണ്ടും ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 10. വിശദവിവരത്തിന് www.travancoretitanium.com.
പവർഗ്രിഡിൽ
പവർ ഗ്രിഡിൽ എക്സിക്യൂട്ടീവ് ട്രെയിനി (ഫിനാൻസ്) 25 ഒഴിവുണ്ട്. യോഗ്യത സി.എ/ഐ.സി.ഡബ്ല്യു.എ(സി.എം.എ) ജയിക്കണം. ഉയർന്ന പ്രായം 28. 2020 ഏപ്രിൽ ആറിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 6. വിശദവിവരത്തിന് : www. powergridindia.com
ഡീസൽ ലോക്കോ മോഡണൈസേഷൻ
വർക്സിൽ അപ്രന്റിസ്
റെയിൽവേയുടെ കീഴിൽ പാട്യാലയിൽ പ്രവർത്തിക്കുന്ന ഡീസൽ ലോക്കോ മോഡണൈസേഷൻ വർക്സിൽ 182 അപ്രന്റിസ് ഒഴിവുണ്ട്. ഇലക്ട്രീഷ്യൻ 70, മെക്കാനിക്(ഡീസൽ) 20, മെഷീനിസ്റ്റ് 32, ഫിറ്റർ 23, വെൽഡർ 17 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത പ്ലസ്ടു സയൻസ് ജയിക്കണം. ഗണിതം പഠിക്കണം. ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി സർടിഫിക്കറ്റ്, ഹിന്ദി അറിയുന്നത് അഭിലഷണീയം. പ്രായം 15–-24. വിശദവിവരത്തിനും അപേക്ഷിക്കാനുമായി dmw.indianrailways.gov.in അപേക്ഷകർ www.apprenticeship.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 26.
മെട്രോ റെയിലിൽ 135 ഒഴിവ്
ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 3 വരെ അപേക്ഷകൾ സമർപ്പിക്കാം. ചീഫ് ജനറൽ മാനേജർ- 4 , അഡീഷണൽ ജനറൽ മാനേജർ - 3 , ജോയിന്റ് ജനറൽ മാനേജർ - 10 , മാനേജർ - 24 , സീനിയർ എൻജിനീയർ - 30 , സർവേയർ - 6 , ജനറൽ മാനേജർ - 8 , അഡിഷണൽ ജനറൽ മാനേജർ - 4 , ജോയിന്റ് ജനറൽ മാനേജർ - 4 , സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ - 4 , ഡെപ്യൂട്ടി ജനറൽ മാനേജർ - 10 , മാനേജർ - 8 , മാനേജർ - 8 . ഗുജറാത്ത് മെട്രോ റെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ആവശ്യമായ രേഖകൾ പിഡിഎഫ് ഫയലാക്കി അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 3.www.gujaratmetrorail.com