തിരുവനന്തപുരം ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിൽ ഓഫീസർ(അക്കൗണ്ട്സ്, സിഎ, സിഎംഎ യോഗ്യതയുള്ളവർ), എൻജിനിയർ(എൻജിടി, ബിഇ/ബിടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം) എൻജിനിയർ (ഇലക്ട്രോണികസ്/ഇൻസ്ട്രുമെന്റേഷൻ), സൂപ്പർവൈസർ( മെക്കാനിക്കൽ) ഒഴിവുണ്ട്. അപേക്ഷ പൂരിപ്പിച്ച് ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകൾ സഹിതം തപാലായോ കൊറിയറായോ മാർച്ച് 26നകം The General Manager (Management), BrahMos Aerospace Thiruvananthapuram Limited, Chackai, Beach P O, Thiruvananthapuram – 695 007 ഫോൺ: 0471 2501325 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരം www.batl.co.in
ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനിയർ ലിമിറ്റഡിൽ 232 ഒഴിവ്
കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനിയർ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി 232 ഒഴിവ്. ട്രേഡ് അപ്രന്റിസ്, ഗ്രാഡ്വേറ്റ് അപ്രന്റിസ്, ടെക്നീഷ്യൻ അപ്രന്റിസ് വിഭാഗത്തിലും എച്ച്. ആർ. ട്രെയിനി വിഭാഗത്തിലുമാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം.
ട്രേഡ് അപ്രന്റിസ്
എക്സ്-ഐ.ടി.ഐ. - 140ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇലക്ട്രീഷ്യൻ, മെഷീനിസ്റ്റ്, പൈപ് ഫിറ്റർ, കാർപെന്റർ, ഡ്രോട്സ്മാൻ (മെക്കാനിക്കൽ), പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രോണിക് മെക്കാനിക്, പെയിന്റർ, മെക്കാനിക് (ഡീസൽ), ഫിറ്റർ (സ്ട്രക്ചറൽ) സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, ഇർഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ്.
യോഗ്യത: പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി. സർട്ടിഫിക്കറ്റ്. പ്രായപരിധി: 14-25 വയസ്
ട്രേഡ് അപ്രന്റിസ് (ഫ്രെഷർ)-40 ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇലക്ട്രീഷ്യൻ, പൈപ് ഫിറ്റർ, മെഷീനിസ്റ്റ്.യോഗ്യത: പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി. സർട്ടിഫിക്കറ്റ്. പ്രായപരിധി: 14-20 വയസ്സ്.ടെക്നീഷ്യൻ അപ്രന്റിസ്-30
ഒഴിവുള്ള വിഷയങ്ങൾ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, സിവിൽ
യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമ എൻജിനിയറിങ്. പ്രായപരിധി: 14 മുതൽ 26 വയസ്സുവരെ. ഗ്രാജ്വേറ്റ് അപ്രന്റിസ്
ഒഴിവുള്ള വിഷയങ്ങൾ:
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, സിവിൽ.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം. ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.പ്രായപരിധി: 14-26 വയസ്സ്. എച്ച്.ആർ. ട്രെയിനി
യോഗ്യത: ഫുൾ ടൈം ബിരുദവും എം.ബി.എ.യും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്/ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ്/പേഴ്സണൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/സോഷ്യൽ വർക്ക്/ലേബർ വെൽഫെയർ ബിരുദാനന്തരബിരുദ ഡിപ്ലോമ. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.grse.in എന്ന വെബ്സൈറ്റ് കാണുക.
അപ്രന്റിസ് അപേക്ഷകർ അതത് പോർട്ടലുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 21.
ബാങ്ക് ഒഫ് ബറോഡയിൽ
ബാങ്ക് ഒഫ് ബറോഡയുടെ സംരംഭമായ ബറോഡസൺ ടെക്നോളജീസ് ലിമിറ്റഡിൽ 39 ഒഴിവുകൾ. മുംബൈയിലായിരിക്കും നിയമനം. ടെക്നോളജി ആർക്കിടെക്ട് - 1 , പ്രോഗ്രാം മാനേജർ - 1 , ക്വാളിറ്റി അഷ്വറൻസ് ലീഡ് - 2 , ഇൻഫ്രാസ്ട്രക്ചർ ലീഡ് - 1 , ഡാറ്റാ ബേസ് ആർക്കിടെക്ട് - 1 , ബിസിനസ് അനലിസ്റ്റ് ലീഡ് - 2 , ബിസിനസ്സ് അനലിസ്റ്റ് - 5 , വെബ് ആൻഡ് ഫ്രണ്ട് എൻഡ് ഡവലപ്പർ, ഡേറ്റ അനലിസ്റ്റ് - 4 , ഡേറ്റ എൻജിനീയർ - 4 , ഇന്റഗ്രേഷൻ എക്സ്പേർട്ട് - 2 , എമേർജിങ് ടെക്നോളജി എക്സ്പേർട്ട് - 3 , മൊബൈൽ ആപ്ലിക്കേഷൻ ഡവലപ്പർ - 6 , യുഐ അല്ലെങ്കിൽ യുഎക്സ് ഡിസൈനർ - 2 എന്നിങ്ങനെയാണ് ഒഴിവുകൾ. ജനറൽ, ഒബിസി വിഭാഗത്തിന് 600 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 100 രൂപയുമാണ് അപേക്ഷാഫീസ്. ബാങ്ക് ഒഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 27. www.bankofbaroda.in
മിധാനിയിൽ ഒഴിവ്
മിശ്ര ധാതു നിഗം ലിമിറ്റഡിൽ അപ്രന്റീസ് ഒഴിവ്. 104 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഐടിഐ വിഭാഗത്തിൽ മാത്രം 80 ഒഴിവുണ്ട്. എൻജിനിയറിംഗ് - 14 , ഡിപ്ലോമ - 10 , ഐടിഐ - 80 എന്നിങ്ങനെയാണ് ഒഴിവുകൾ. തത്സമയ അഭിമുഖം വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് മുൻപ് ഡിപ്ലോമ അല്ലെങ്കിൽ ബിരുദ വിഭാഗക്കാർ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഹൈദരാബാദിൽ പ്രവർത്തിക്കുന്ന മിധാനിയുടെ കോർപ്പറേറ്റ് ഹോസ്റ്റൽ ബിൽഡിങ് ഓഡിറ്റോറിയത്തിലാണ് അഭിമുഖം നടക്കുന്നത്. മാർച്ച് 19 - ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിഭാഗം , മാർച്ച് 20 - ട്രേഡ് അപ്രന്റീസ് വിഭാഗം
മാർച്ച് 21 - ഇലക്ട്രീഷ്യൻ, മെഷനിസ്റ്റ് .വെബ്സൈറ്റ്: midhani-india.in
കേരള സ്റ്റേറ്റ് വെയർ
ഹൗസിംഗ് കോർപ്പറേഷൻ
വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 21 വരെ അപേക്ഷകൾ സമർപ്പിക്കാം. ഒഴിവുകൾ : യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എം.എസ്.സി അല്ലെങ്കിൽ എംടെക്. ഉദ്യോഗാഥികൾക്ക് പെസ്റ്റ് കൺട്രോൾ വർക്കിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.ശമ്പളം: 25000 രൂപ.വിലാസം: Kerala State Warehousing Corporation, Post Box No.1727, Kochi-16.
ട്രാൻസലേഷണൽ ഹെൽത്ത് സയൻസ്
ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപമായ ട്രാൻസലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഒഴിവുകൾ. സീനിയർ മാനേജർ - 1 , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ - 2 , സെക്ഷൻ ഓഫീസർ - 1 , ടെക്നിക്കൽ ഓഫീസർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ - 4 , ഡാറ്റ എൻട്രി ഓപ്പറേറ്റർ - 6 , ലാബ് ടെക്നീഷ്യൻ - 7 എന്നിങ്ങനെയാണ് ഒഴിവുകൾ. ടി.എച്ച്.എസ്.ടി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 10 വരെ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.thsti.res.in/career
ഓഫീസ് ഒഫ് ദി കോൾ കൺട്രോളർ
ഓഫീസ് ഒഫ് ദി കോൾ കൺട്രോളർ അപ്പർ ഡിവിഷൻ ക്ളാർക്ക്(യുഡിസി), സ്റ്റാഫ് കാർ ഡ്രൈവർ, സീനിയർ ഇൻവെസ്റ്റിഗേറ്റർ,ലീഗൽ അഡ്വൈസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രായം: 18- 25. ഏപ്രിൽ 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: http://www.coalcontroller.gov.in/
എൻ.എൽ.സി ഇന്ത്യ ലിമിറ്റഡിൽ
259 ഒഴിവ്
എൻ.എൽ.സി ഇന്ത്യ ലിമിറ്റഡിൽ ഗ്രാഡ്വേറ്റ്എക്സിക്യൂട്ടീവ് ട്രെയിനി, അസി. മാനേജർ ഒഴിവുണ്ട്. മെക്കാനിക്കൽ 125, ഇലക്ട്രിക്കൽ (ട്രിപ്പിൾ ഇ) 65, ഇലക്ട്രിക്കൽ (ഇസിഇ) 10, സിവിൽ 05, കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റൽ 15, കംപ്യൂട്ടർ 5, മെക്കാനിക് 5, ജിയോളജി 5, ഫിനാൻസ് 14, ഹ്യുമൺ റിസോഴ്സ് 10 , അസി. മാനേജർ (സർവേ) 15 എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരത്തിന് www.nlcindia.com