digvijay-singh

ബംഗളൂരു: കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ കർണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്ധ്യപ്രദേശിലെ വിമത എം.എൽ.എമാരെ താമസിപ്പിച്ച റിസോർട്ടിന് മുന്നിൽ ധർണയിരുന്നതിനാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

#WATCH Karnataka: Congress leader Digvijaya Singh has now been placed under preventive arrest. He was sitting on dharna near Ramada hotel in Bengaluru, allegedly after he was not allowed by Police to visit it. 21 #MadhyaPradesh Congress MLAs are lodged at the hotel. pic.twitter.com/dP3me4qjw0

— ANI (@ANI) March 18, 2020

'അവർ തിരിച്ചുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു,​ എന്നാൽ ഞങ്ങൾ കണ്ടത് അവരെ തടഞ്ഞുവച്ചിരിക്കുന്നതാണ്. അവരുടെ കുടുംബങ്ങളിൽ നിന്ന് സന്ദേശങ്ങൾ വന്നു. ഞാൻ അഞ്ച് എം‌എൽ‌എമാരുമായി വ്യക്തിപരമായി സംസാരിച്ചു. ബന്ദികളാണെന്നും തങ്ങളുടെ ഫോണുകൾ തട്ടിയെടുത്തുവെന്നും അവർ എന്നോട് പറഞ്ഞു'- സിംഗ് പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് ദിഗ്‌വിജയ് സിംഗ് ബംഗളൂരുവിൽ എത്തിയത്. കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. മധ്യപ്രദേശിൽ 48 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.