ship-19

കോവിഡ് 19 സ്ഥിരീകരിച്ച രോഗികളുമായി വലഞ്ഞ ബ്രിട്ടന്‍ കപ്പല്‍ കരയ്ക്ക് അടുപ്പിക്കാന്‍ അനുമതി നല്‍കി ക്യൂബ. എം എസ് ബ്രാമിയര്‍ എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാര കപ്പലിനാണ് ക്യൂബ സര്‍ക്കാര്‍ നങ്കൂരമിടാന്‍ അനുമതി നല്‍കിയത്. കപ്പലില്‍ ഉണ്ടായിരുന്ന ആറോളം യാത്രക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് അറ്റലാന്റിക് സമുദ്രത്തിലുളള ഏതെങ്കിലും സൗഹൃദ രാജ്യത്തോട് നങ്കുരമിടാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കൊറോണ ഭീതി മൂലം ഒരു രാജ്യവും കപ്പല്‍ കരയ്ക്ക് അടുപ്പിക്കാന്‍ അനുമതി നല്‍കിയില്ല.

രണ്ട് ദിവസമായി കപ്പല്‍ സമുദ്രത്തില്‍ ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു. പിന്നാലെയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ക്യൂബയോട് സഹായം അഭ്യര്‍ത്ഥിക്കുന്നത്. കപ്പലില്‍ ഉളള അറുന്നൂറ് യാത്രക്കാരില്‍ രോഗമില്ലാത്തവരെ വിമാനമാര്‍ഗം നാട്ടിലെത്തിക്കും. ഇതില്‍ കൂടൂതല്‍ പേരും ബ്രിട്ടീഷ് പൗരമ്മാരാണ്. നിലവില്‍ നാല് പേര്‍ക്കാണ് ക്യൂബയില്‍ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുളളയത്.