bar

തിരുവനന്തപുരം: കൊറോണ വൈറസ് തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും പൂട്ടിയേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. അതേസമയം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.കോവിഡ് 19 വ്യാപനത്തിന്റെ രണ്ടാം ഘട്ടം നേരിടാന്‍ കേരളം ഒരുങ്ങി കഴിഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറെ കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയില്‍ ചികിത്സയിലുളള ഡോക്‌ടർമ്മാരുടെ എണ്ണം രണ്ടായി.

തിരുവനന്തപുരം ശ്രീചിത്രയില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ സഞ്ചാരപാത പുറത്തു വിട്ടു. രോഗം സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ സഞ്ചാരപാത കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രി സഭായോഗം ചര്‍ച്ച ചെയ്യും. വൈറസ് വ്യാപനം മൂലം സംസ്ഥാനത്ത് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉളളതിനാല്‍ മുഴുവന്‍ വായ്പകള്‍ക്കും മൊറട്ടോറിയം നല്‍കണമെന്ന ബാങ്കേഴ്‌സ് സമിതിയുടെ ശുപാര്‍ശയിലും ഇന്ന് തീരുമാനമുണ്ടായേക്കും.