കാബൂൾ: അഫ്ഗാനിസ്ഥാൻ തീവ്രവാദ ക്യാമ്പിൽ ഒരു പാകിസ്ഥാൻ യുവതി തന്നെ സഹായിച്ചതായി കേരളത്തിൽ നിന്നും ഭീകര സംഘടനയായ ഐസിസിൽ ചേർന്ന് നിമിഷ (ഫാത്തിമ) പറയുന്നു. ഇവർ ക്യാമ്പിലെ എല്ലാ തീവ്രവാദികളെയും സന്ദർശിക്കാറുണ്ടെന്നും നിമിഷ വ്യക്തമാക്കി. അതേസമയം, അഫ്ഗാനിസ്ഥാനിലെ ഐസിസ് ഗ്രൂപ്പിനെ ശക്തിപ്പെടുത്തുന്നതിന് പിന്നിൽ പാകിസ്ഥാനാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. ഇത് ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന തെളിവുകൾ.
കേരളത്തിൽ നിന്ന് കാണാതായ 21 പേരിൽ ആറ് പേർ സ്ത്രീകളും മൂന്ന് കുട്ടികളുമാണ്. ലൗ ജിഹാദിലൂടെ തീവ്രവാദികളെ സൃഷ്ടിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. 2016ൽ കേരളത്തിൽ നിന്ന് 21 പേർ അഫ്ഗാനിസ്ഥാനിലെ നംഗർഹാറിലെത്തിയിരുന്നു. വിവിധ റൂട്ടുകളായി തിരിഞ്ഞായിരുന്നു ഇവിടേക്കെത്തിച്ചേർന്നത്. എന്നാൽ, അഫ്ഗാനിസ്ഥാനിൽ എത്തിയ 100ാളം തീവ്രവാദികൾ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിൽ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം നവംബർ 15ന് സുരക്ഷാസേന അറസ്റ്റ് ചെയ്തവരിൽ കേരളത്തിൽ നിന്നെത്തിയ നിമിഷ ഫാത്തിമയും ഉണ്ടായിരുന്നു.
തന്റെ മൂന്ന് വയസുള്ള മകളും കാബൂളിലെ ജയിലിലുണ്ടായിരുന്നതായി നിമിഷ പറയുന്നു. ഇക്കാര്യം സുരക്ഷാ ഏജൻസിയിൽ അറിയിച്ചിരുന്നു. അവിടെ നിന്ന് പാകിസ്ഥാൻ യുവതി തന്നെ സാമ്പത്തികമായടക്കം സഹായിച്ചു. അവർ മറ്റ് തീവ്രവാദികളുടെ അടുക്കലേക്കും പോകാറുണ്ടായിരുന്നു-നിമിഷ പറയുന്നു.
തിരുവനന്തപുരം സ്വദേശിയായ നിമിഷ മൂന്ന് വർഷം മുമ്പായിരുന്നു ഇസ്ലാം മതം സ്വീകരിച്ച് ഭർത്താവിനൊപ്പം അഫ്ഗാനിസ്ഥാനിൽ തീവ്രവാദ സംഘടനയിലേക്ക് ചേർന്നത്. ആ സമയത്ത് നിമിഷ ഏഴ് മാസം ഗർഭിണിയായിരുന്നു. 2016ൽ നിമിഷ ഒരു തവണ വിളിച്ചിരുന്നെന്നും താൻ ശ്രീലങ്കയിലേക്ക് പോകുന്നുവെന്ന് അറിയിച്ചതായി സീ ന്യൂസിനോടാണ് നിമിഷയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. അതുകഴിഞ്ഞ് ദിവസങ്ങൾക്കു ശേഷമാണ് കേരളത്തിൽ നിന്ന് 21 പേരെ കാണാതാവുന്നത്. അക്കൂട്ടരിൽ നിമിഷയുമുണ്ടായിരുന്നു.
അതേസമയം, ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനും ഒരു വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. തിരികെയെത്തിയാല്‍ തങ്ങള്‍ ശിക്ഷിക്കപ്പെടുമോയെന്ന ഭയമുണ്ടെന്നും ജയിലിലടക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറയുന്നു. ഐസിസില്‍ ഉണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴില്ലെന്നും ഇനി തിരിച്ചുപോകില്ലെന്നും സോണിയ പറയുന്നു. 2017ലാണ് തിരുവനന്തപുരത്തുനിന്നും കാസര്‍കോടുനിന്നും നിമിഷയും സോണിയയും ഐസിസില്‍ ചേരാനായി ഭര്‍ത്താക്കന്മാര്‍ക്കൊപ്പം രാജ്യം വിട്ടത്. ഇതിന് ശേഷം ഇതാദ്യമായാണ് ഇവരുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. ഇവര്‍ രാജ്യംവിട്ട കേസ് എന്‍.ഐ.എ ആണ് അന്വേഷിക്കുന്നത്.