1. മഹാരാഷ്ട്രയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണം 147 ആയി എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതരില്‍ 122 പേര്‍ സ്വദേശികളും 25 പേര്‍ വിദേശികളുമാണ്. മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി. 16 സംസ്ഥാനങ്ങളില്‍ ആണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ട് ഉള്ളത്. ഇന്ത്യയില്‍ കൊവിഡ് 19 രണ്ടാം ഘട്ടത്തില്‍ ആണെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ രാജ്യങ്ങളില്‍ ഇന്ത്യ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.
2. പശ്ചിമ ബംഗാളില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചു. യു.കെയില്‍ സന്ദര്‍ശനം നടത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് ഇന്നലെ രോഗം ബാധിച്ച് മരിച്ച മഹാരാഷ്ട്ര സ്വദേശി ഇടപഴകിയ സ്ഥലങ്ങളില്‍ ഉള്ളവര്‍ നിരീക്ഷണത്തില്‍ ആണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനങ്ങളെ സഹായിക്കാന്‍ കേന്ദ്രം കൂടുതല്‍ ഉദ്യോസ്ഥരെ നിയമിച്ചു. അധികമായി നിയമിച്ചത് 30 ഉദ്യോഗസ്ഥരെ. അഡിഷണല്‍, ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ആണ് നിയമിച്ചത്. വൈറസ് ബാധയുമായി ബന്ധപ്പെട്ട് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു
3. യു.എ.ഇ, ഖത്തര്‍ , ഒമാന്‍ , കുവൈറ്റ്, അഫ്ഗാനിസ്ഥാന്‍ , ഫിലീപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് മാര്‍ച്ച് 31 വരെ ഇന്ത്യയിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. രോഗ വ്യാപനത്തെ തുടര്‍ന്ന് സതേണ്‍ റെയില്‍വേ 17 ഉം വെസ്റ്റേണ്‍ റെയില്‍വേ പത്ത് ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. മേഘാലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മാര്‍ച്ച് 31 വരെ അടച്ചു . കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ രാഷ്ട്രപതിയുമായി ചര്‍ച്ച നടത്തി. കൊവിഡ് 19 രോഗം ബാധിച്ച 13 പേര്‍ ഇതുവരെ ആശുപത്രി വിട്ടു. ഡല്‍ഹിയിലെ ആര്‍. എം.എല്‍, സഫ്ദര്‍ജംഗ് ആശുപത്രികളില്‍ കോവിഡ് പരിശോധനയ്ക്കായി എത്തിയവരുടെ വലിയ നിരയാണ് ഉള്ളത്.
4. കൊവിഡ് 19 രോഗ ബാധയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍. കൊവിഡ് വ്യാപനം കണക്കില്‍ എടുത്ത് സംസ്ഥാനത്തെ ബാറുകള്‍ പൂട്ടേണ്ടതില്ല എന്ന് മന്ത്രിസഭാ തീരുമാനം. പകരം ക്രമീകരണം ഏര്‍പ്പെടുത്തും. ബാറുകളിലെ ടേബിളുകള്‍ തമ്മില്‍ അകലം പാലിക്കണം എന്ന് നിര്‍ദേശം. ഇവ അണുവിമുക്തം ആക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കു എന്നും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു
5. ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം കൂട്ടുന്നത് പരിഗണനയില്‍ ആണ്. കൊവിഡ് 19 വ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനും ഉപദേശം നല്‍കുന്നതിനും വിദഗ്ധ സമിതി രൂപീകരിക്കും. പൊതു ജനങ്ങളെ ബോധവത്കരിക്കുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനും ബോധ വത്കരിക്കുന്നതിനും ഇന്‍ട്രാക്ടീവ് വെബ്‌പോര്‍ട്ടല്‍ തുടങ്ങാനും മന്ത്രിസഭാ യോഗത്തില്‍ ധാരണ. കൊവിഡ് 19 ഭീതി ശക്തിപ്പെടുന്നതിന് ഇടെ സംസ്ഥാനത്തുള്ള എല്ലാ വിദേശസഞ്ചാരികളും എത്രയും വേഗം സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
6. നിലവില്‍ 5000-ത്തോളം വിദേശ പൗരന്‍മാര്‍ കേരളത്തില്‍ ഉണ്ടെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ജില്ലാ പ്രതിരോധ സെല്ലില്‍ നിന്നും സാമ്പിള്‍ ശേഖരണം നടത്തിയ ശേഷം ഏറ്റവും അടുത്തുള്ള സെന്ററില്‍ കൊവിഡ് പരിശോധന നടത്തും. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ രാജ്യം വിടാനുള്ള നടപടികള്‍ വിദേശ പൗരന്മാര്‍ സ്വീകരിക്കണം എന്നും നിര്‍ദേശമുണ്ട്. അതിനിടെ, മലപ്പുറത്ത് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം കാറ്റില്‍ പറത്തി കള്ള് ഷാപ്പ് ലേലം നടന്നു. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറിലേറെ പേരാണ് പങ്കെടുത്തത്.
7. കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഷോപ്പിംഗ് മാള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങള്‍ അടച്ചിടാനും മാസ്‌ക്, സാനിറ്റൈസര്‍ പോലുള്ളവയുടെ ലഭ്യത ഉറപ്പാക്കാനും കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി അഭിഭാഷകരുടെ സംഘടനയായ ജസ്റ്റിസ് ബ്രിഗേഡ് ആണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. എന്നാല്‍ പൊതു സ്ഥലം അടച്ചിടണം എന്ന ഉത്തരവ് പുറപ്പെടുവിക്കാന്‍ ആകില്ലെന്നും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളണം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്
8. മാസ്‌ക്, സാനിറ്റൈസര്‍ പോലുള്ള അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും സാധനങ്ങള്‍ക്ക് കൊള്ള വില ഈടാക്കുന്നത് തടയാനും ഇതുവരെ സ്വീകരിച്ച നടപടികള്‍ ഇന്ന് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണം എന്ന് ആവശ്യപ്പെട്ട് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും
9. കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മലയാളികള്‍ അടക്കം കുടുങ്ങി കിടക്കുന്നത് നൂറോളം ഇന്ത്യക്കാര്‍. ഫിലിപ്പീന്‍സില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ അടക്കം 400 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇവര്‍ക്ക് നാട്ടില്‍ എത്താന്‍ സൗകര്യം ഒരുക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി. അടുത്ത വിമാനത്തില്‍ ഇവരെ തിരിച്ച് എത്തിക്കാന്‍ ആണ് നീക്കം. സ്ഥാനപതി ഇക്കാര്യം ഉറപ്പു നല്‍കിയതായി കുഞ്ഞാലിക്കുട്ടി എം.പി ആണ് അറിയിച്ചത്