game

കൊറോണ വൈറസ് ബാധയെ തുട‌ർന്ന് സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വിരസതയകറ്റാന്‍ അ‌‌ഞ്ച് ആന്‍ഡ്രോയിഡ് ഗെയിമുകൾ. തനിച്ച് വീട്ടിലിരുന്ന് കളിക്കാവുന്ന അ‌‌ഞ്ച് വ്യത്യസ്‌ത തരം ആന്‍ഡ്രോയിഡ് ഗെയിമുകളാണുളളത്. 8 ബാൾ പൂൾ ,​സബ്‌വേ സ‌ർഫർ,​ ക്യാൻഡി ക്രഷ്,​ ലൂഡോ കിംഗ്,​പബ്‌ജി തുടങ്ങിയവയാണ് ഗെയിമുകൾ. ഈ അ‌‌ഞ്ച് ഗെയിമുകളും പ്ലെ സ്റ്റോറിൽ ലഭ്യമാണ്. കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗ ലക്ഷണമുളളവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ ആവശ്യപ്പെട്ടിരുന്നു. ഈ സാഹച‌ര്യത്തിലാണ് പൊതു സമൂഹത്തിൽ നിന്നും മാറി സ്വയം നിരീക്ഷണത്തിൽ കഴിയുന്നവ‌‌ർക്ക് ഒറ്റപ്പെടലിൻറെ വിരസതയകറ്റാൻ സാങ്കേതിക വിദ്യ സഹായകരമാകുന്നത്. ഇതോടെ കോവിഡ് 19 ന് എതിരെയുളള പോരാട്ടത്തിൽ മൊബൈൽ ഗെയിമുകളും ഭാഗമാവുകയാണ്.