corona

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ അവധിയിലുള്ള ഡോക്ടർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് നിലനിൽക്കുന്ന അടിയന്തര സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനം. വ്യക്തമായ കാരണങ്ങൾ ഇല്ലാതെ അവധിയിൽ പ്രവേശിച്ചവർ ഉ‌ടൻ തന്നെ പ്രവേശിക്കണം.

ആശുപത്രികളിൽ താത്ക്കാലികമായി ഡോക്ടർമാരെ നിയമിക്കാനും തീരുമാനമായി. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വൈകിട്ട് ആറുവരെ പ്രവർത്തിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കൊറോണയെ നേരിടാൻ എല്ലാവരുടെയും കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്നും, അതിന് ആരോഗ്യ പ്രവർത്തകർ തന്നെ മുന്നിട്ട് ഇറങ്ങണമെന്നും മന്ത്രി പറഞ്ഞു.