തിരുവനന്തപുരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രമുഖ സ്ഥാനമാണ് ശംഖുമുഖത്തിനുള്ളത്. എന്നാൽ അധികാരികളുടെ ഭാഗത്ത് നിന്ന് വേണ്ടത്ര പരിഗണന ലഭിക്കാത്ത ഒരു സ്ഥലമായി ഇന്നും ഇത് നിലകൊള്ളുന്നു. ഇടിഞ്ഞു പൊളിഞ്ഞ് കിടക്കുന്ന ഇരിപ്പിടങ്ങളും കത്താത്ത തെരുവ് വിളക്കുകളും ഒരു തു‌ടർക്കഥയാകുന്നു. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അവരുടെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തം.

shangumugham