
യുവതാരങ്ങളായ ദുൽഖർ സൽമാന്റെയും പ്രണവ് മോഹൻലാലിന്റെയും ചിത്രങ്ങളുടെ ഷൂട്ടിംഗ് ചെന്നൈയിൽ. ദുൽഖറിനെ നായകനാക്കി കോറിയോഗ്രാഫർ ബൃന്ദ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഹേ സിനാമികയുടെയും പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെയും ഷൂട്ടിംഗാണ് ചെന്നൈയിൽ പുരോഗമിക്കുന്നത്.
റിലയൻസ് ഗ്രൂപ്പിന്റെ ജിയോ എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ഹേസിനാമികയിൽ കാജൽ അഗർവാളും അതിഥി റാവു ഹൈദരിയുമാണ് നായികമാർ.
മെരിലാൻഡ് സിനിമയുടെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ഹൃദയത്തിൽ പ്രണവിന്റെ നായിക കല്യാണി പ്രിയദർശനാണ്. റിലീസിനൊരുങ്ങുന്ന പ്രിയദർശൻ -മോഹൻലാൽ ടീമിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലും കല്യാണിയാണ് പ്രണവിന്റെ നായിക.
ഹൃദയം പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചിത്രമാണ്. ഹേ സിനാമിക ദുൽഖർ നായകനാകുന്ന നാലാമത്തെ തമിഴ് ചിത്രവും.