dubai

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിലാണ് ഇന്ത്യൻ വംശജനായ 7 വയസുകാരന് 7 കോടി രൂപ ലോട്ടറിയടിച്ചത്. കനകരാജയുടെ മകൻ കപിൽരാജ് കനകരാജയ്ക്കാണ് പത്ത് ലക്ഷം യു എസ് ഡോള‍ർ ഏകദേശം ഏഴരകോടി രൂപയോളം ലോട്ടറിയടിച്ചത്​. 4234 എന്ന നമ്പ‌രാണ് കപിൽരാജിന് ഭാഗ്യം കൊണ്ടുവന്നത്. കഴി‌ഞ്ഞ മാസം 21 നാണ് കനകരാജ് തൻറെ മകൻറെ പേരിൽ ലോട്ടറിയെടുത്തത്.
തമിഴ് നാട് സ്വദേശിയായ കനകരാജ കഴി‌ഞ്ഞ 27 വർഷമായി അജ്‌മാനിൽ താമസിച്ചു വരികയാണ്. ലോട്ടറി അടിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും,​ സമ്മാനം ലഭിച്ച തുക ഫർണ്ണിച്ചർ ഷോപ്പിൻറെ നവീകരണത്തിനും മകൻറെ ഭാവിക്ക് വേണ്ടിയും ഉപയോഗിക്കുമെന്ന് കനകരാജ് പറഞ്ഞു.