night-journey

ആധുനിക മനുഷ്യന് പകലും രാത്രിയുമെല്ലാം ഒരുപോലെയാണ്. ഒരുപക്ഷേ ഇന്നത്തെ കാലത്ത് പകലിനേക്കാൾ കൂടുതൽ മനുഷ്യർ പ്രവർത്തിക്കുന്നത് രാത്രിയിലാണെന്ന് പറയാം. എന്നാൽ നമ്മുടെ ആചാര്യന്മാർ പകലിനെയും രാത്രിയെയും ചില നിർവചനങ്ങളാൽ വ്യാഖ്യാനിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് പൂർവികർ അസമയത്ത് പുറത്തിറങ്ങരുതെന്ന് നിഷ്‌കർഷിച്ചിരുന്നത്. രാത്രിയുടെ നിർവചനം തന്നെയായിരുന്നു അവർക്ക് അസമയം എന്നത്.

ശ്‌മശാനം, ദു‌ർമരണം നടന്ന സ്ഥലങ്ങൾ, മരണം നടന്ന വീടുകൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനം രാത്രി ഒഴിവാക്കേണ്ടതാണെന്ന് പറയപ്പെടുന്നു. അന്യഗൃഹ വാസവും ഉത്തമമല്ല. വിജനമായ സ്ഥലങ്ങളിലുള്ള കാത്തിരിപ്പ്, രാത്രിയേറെ ആയിക്കഴിഞ്ഞാൽ നടക്കാനിറങ്ങുക തുടങ്ങിയവയും ഒഴിവാക്കേണ്ടതാണ്.

ഈ പറയുന്നതിനൊക്കെ പിന്നിൽ രാത്രികാലങ്ങളിൽ വീടിന് പുറത്തേക്ക് ഇറങ്ങാനെ പാടില്ല എന്നതല്ല. ആവശ്യവും അനാവശ്യവും കണ്ടറിഞ്ഞ് പ്രവർത്തിച്ചു കഴിഞ്ഞാൽ എല്ലാം നല്ല രീതിയിൽ ഭവിക്കും.