airport-

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താനവളത്തിൽ എത്തുന്ന എല്ലായാത്രക്കാരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ലെന്ന് അധികൃതർ. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ നേരത്തെ തീരുമാനിച്ചിരുന്നു. പുതിയ തീരുമാനമനുസരിച്ച് രോഗലക്ഷണങ്ങൾ ഉള്ളവരെ മാത്രമായിരിക്കും ആശുപത്രിയിലേക്ക് മാറ്റുന്നത്. ജില്ലാകളക്ടറുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ ചേർന്ന യോഗത്തിലാണ് ഇന്നും നാളെയുമായി എത്തുന്ന 1200 പേരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചത്.

രോഗലക്ഷണങ്ങൾ ഇല്ലാത്തവർ വീടുകളിൽ നിരീക്ഷണത്തിലായിരിക്കും. ഇവർക്കായി കെ.എസ്.ആർ.ടി.സി ബസുകൾ ഒരുക്കും. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങളിലാണ് യാത്രക്കാർ വരുന്നത്. ഇന്ന് വൈകിട്ട് നാലുമുതൽ നാളെ 8 വരെയാണ് ബസുകൾ വിമാനത്താവളത്തിൽ സർവീസ് നടത്തേണ്ടത്. വിമാനത്താവളത്തിൽനിന്ന് രോഗലക്ഷണങ്ങൾ ഉള്ളവരെ ഡി.എം.ഒ നിർദ്ദേശിക്കുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോകണം.