bajwa

ന്യൂഡൽഹി: ഗൂഗിൾ ക്ളൗഡ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്‌ടർ ആയി കരൺ ബജ്‌വയെ ഗൂഗിൾ നിയമിച്ചു. ഐ.ബി.എമ്മിന്റെ സൗത്ത് ഏഷ്യ - ഇന്ത്യാ മാനേജിംഗ് ഡയറക്‌ടർ പദവിയൊഴിഞ്ഞ ശേഷമാണ് കരൺ ബജ്‌വ ഗൂഗിൾ ക്ളൗഡിലേക്ക് എത്തുന്നത്. ഗൂഗിൾ ക്ളൗഡിന്റെ ഇന്ത്യയിലെ സമ്പൂർണ വരുമാന വിഭാഗങ്ങളുടെയും മാർക്കറ്ര് പ്രവർത്തനങ്ങളുടെയും ചുമതല അദ്ദേഹത്തിനായിരിക്കും.

ഓരോ ബിസിനസ് മേഖലയുടെയും ഡിജിറ്റൽ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനുള്ള ശ്രമങ്ങൾക്ക് മുൻഗണന നൽകുമെന്ന് കരൺ ബജ്‌വ പറഞ്ഞു. മൈക്രോസോഫ്‌റ്റ്,​ സിസ്‌കോ സിസ്‌‌റ്റംസ് എന്നിവയിലും പ്രവർത്തിച്ചിട്ടുള്ള ബജ്‌വയ്ക്ക് മൂന്നു പതിറ്റാണ്ടിന്റെ നേതൃത്വ പരിചയസമ്പത്തുണ്ട്.