രാജീവ് രവി സംവിധാനം ചെയ്ത ദുൽഖർ, വിനായകൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ഷോൺ റോമി. പൃഥിരാജ് സംവിധാനം ചെയ്ത കോടികൾ വാരിയ മോഹൻലാൽ ചിത്രം ലൂസിഫറിലും ഷോൺ റോമി തിളങ്ങി. നടിയെന്നതിലുപരി അറിയപ്പെടുന്ന മോഡൽ കൂടിയാണ് താരം. നിരവധി അന്താരാഷ്ട്ര ബ്രാൻഡുകളുടെ മോഡൽ ആയി ഷോൺ റോമി എത്തിയിട്ടുണ്ട്. ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതീവ ഗ്ലാമർ വേഷങ്ങളിലുള്ള ഷോൺ റോമിയുടെ ചിത്രങ്ങൾ എപ്പോഴും വൈറലാകാറുണ്ട്.
തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഷോൺ ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്. നഗ്നമായ ശരീരത്തിൽ നിറങ്ങളിൽ കുളിച്ചാണ് താരം എത്തുന്നത്. പെയിന്റഡ് പ്രിൻസസ് പ്രോജക്ട് എന്ന ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായാണ് ഫോട്ടോഷൂട്ട്.. പെയിന്റഡ് പ്രോജക്ടിന്റെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക നിർബന്ധിത ലൈംഗികവ്യാപാരത്തിൽപെട്ടവരുടെയും സെക്സ് ട്രാഫിക്കിൽപെട്ടവരുമായവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രോജ്വല ഇന്ത്യ പദ്ധതിക്കായി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.