pm-modi

ന്യൂഡൽഹി: കൊറോണ ബാധയുണ്ടെന്ന സംശയത്തിൽ സർക്കാർ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗ സമാഹരങ്ങളടങ്ങിയ പുസ്തകങ്ങൾ നൽകുന്നു. ഇന്ത്യയൊട്ടാകെ മോദിയുടെ പുസ്തകങ്ങൾ വിതരണം ചെയ്യാനാണ് അധികൃതരുടെ തീരുമാനം.


നിലവിൽ ഭക്ഷണ സാധനങ്ങളും മറ്റുമാണ് നിരീക്ഷണത്തിലുള്ളവർക്ക് നൽകിവരുന്നത്. അക്കൂട്ടത്തിൽ പുസ്തകങ്ങൾ ഇല്ലായിരുന്നു. പുസ്തകങ്ങൾ വിതരണം ചെയ്യുന്നതോടെ നിരീക്ഷണത്തിലുള്ളവരുടെ ബോറടി മാറിക്കിട്ടുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.14 ദിവസമാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. വർഷങ്ങളായി പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങളെല്ലാം പുസ്തകരൂപത്തിലാക്കാറുണ്ട്.