c

ആന്ധ്രയിലും ഛത്തീസ്‌ഗഢിലും കോവിഡ് 19 പുതിയ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഛത്തീസ്‌ഗഢിൽ 23 വയസുളള യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവ‍ർ അടുത്തിടെ യു കെയിൽ സന്ദർശനം നടത്തിയിരുന്നു. ഛത്തീസ്‌ഗഢിലെ ആദ്യ പോസിറ്റിവ് കേസാണിത്. ആന്ധ്രയിലെ രണ്ടാമത്തെ പോസിറ്റിവ് കേസാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെ രാജ്യത്ത് 170 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 32 പേർ വിദേശികളും,​ 17 പേർ ഇറ്റലിയിൽ നിന്നും,​ 7 പേർ ഇന്തോനേഷ്യയിൽ നിന്നും. രണ്ട് പേ‌ർ യു കെയിൽ നിന്നുമുളളവരാണ്. കോവിഡ് 19 ബാധിച്ച് ഇന്ത്യയിൽ ഇതുവരെ 3 മരണമാണ് റിപ്പോർട്ട് ചെയ്‌തിട്ടുളളത്. കഴിഞ്ഞ ദിവസം കാശ്‌മീരിലെ ശ്രീനഗറിൽ നിന്നും ആദ്യ പോസിറ്റിവ് കേസ് റിപ്പോ‌‌ർട്ട് ചെയ്‌തിരുന്നു. ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ നിലവിൽ 45 കേസുകൾ റിപ്പോർട്ട് ചെയിതിട്ടുണ്ട്. രണ്ട് വിദേശികൾ ഉൾപ്പടെ കേരളത്തിൽ 27 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുളളത്. രണ്ട് ദിവസമായി കേരളത്തിൽ മറ്റു പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. അതേസമയം ല‌‌ഡാക്കിൽ കോവിഡ്19 സ്ഥിരീകരിച്ച സൈനികനെ ചികിത്സയിൽ പ്രവേശിപ്പിച്ചു.