ന്യൂഡൽഹി. രൂപയുടെ മൂല്യം ഡോളറിനെതിരെ കൂപ്പ്കുത്തി 75 രൂപ എന്ന നിലയിൽ എത്തി. നിലവിൽ ഒരു ഡോളർ ലഭിക്കാൻ 74.24 രൂപ മുടക്കണം. ബുധനാഴ്ചയിലെ ക്ളോസിംഗായ 74.24 എന്ന നിലയിൽ നിന്നാണ് രാവിലത്തെ വ്യാപാരത്തിൽ 74.98ലേക്ക് താഴ്ന്നിരിക്കുന്നത്.
നിക്ഷേപകർ ഒരുമിച്ച് കറൻസികൾ വിറ്റഴിച്ചതോടെയാണ് ഏഷ്യൻ കറൻസികൾക്ക് നഷ്ടവും ഡോളർ കുതിച്ച് കയറുകയും ചെയ്തത്. ഇറക്കുമതിക്കാരെയും രൂപയുടെ മൂല്യം ഇടിവ് കാര്യമായി ബാധിക്കും. സർക്കാരിന് ധനകമ്മി കൂടാനും ഇതിടയാക്കും. അതേസമയം ഐ.ടി, ഫാർമസി പോലുള്ള മേഖലകൾക്ക് ഇത് ഗുണകരമാണ്.