bjp-cbse

തിരുവനന്തപുരം: ബി.ജെ.പിയുടെ സവിശേഷതകൾ വിവരിക്കാനാവശ്യപ്പെട്ടുള്ള സി.ബി.എസ്.സി ചോദ്യപേപ്പറിനെതിരെ മുൻ എം.എൽ.എ വർക്കല കഹാർ രംഗത്ത്. രാജ്യത്തെ പടുത്തുയർത്തുന്നതിലോ, വിദ്യഭ്യാസമേഖല മികവുറ്റതാക്കുന്നതിലോ യാതൊരു പങ്കും വഹിക്കാത്ത ബി.ജെ.പി ഇത്തരം പിൻന്തിരിപ്പൻ നടപടികളിലൂടെ വിദ്യാഭ്യാസ മേഖലയെ തച്ചുതകർക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാപക വിമർശനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയ്ക്ക് വിദ്യാർത്ഥികളോട് ചോദിച്ച ചോദ്യമാണ് ചുവടെ.! ബി.ജെ.പിയുടെ അഞ്ച് സവിശേഷതകൾ വിവരിക്കാനാണ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ പടുത്തുയർത്തുന്നതിലോ, വിദ്യഭ്യാസമേഖല മികവുറ്റതാക്കുന്നതിലോ യാതൊരു പങ്കും വഹിക്കാത്ത ബി.ജെ.പി ഇത്തരം പിൻന്തിരിപ്പൻ നടപടികളിലൂടെ വിദ്യാഭ്യാസ മേഖലയെ തച്ചുതകർക്കുകയാണ്. കേന്ദ്ര സർക്കാറിന്റെ വിദ്യഭ്യാസ മേഖലയെ തകർക്കുന്ന നടപടികളിൽ പ്രതിഷേധിക്കുക.

bjp-cbse