ദുബായ്. കൊറോണയുടെ പശ്ചാത്തലത്തിൽ കർശന മുൻകരുതൽ നടപടികൾ സ്വീകരിക്കുകയാണ് ഗൾഫ് രാജ്യങ്ങൾ. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ യു.എ.ഇയിൽ പ്റവേശന വിലക്കേർപ്പെടുത്തി ഭരണകൂടം. അവധിക്കായി പോയവർക്ക് തിരികെ പ്രവേശിക്കാനും ഈ നടപടിയോടെ സാധിക്കില്ല. എല്ലാത്തരം വിസകൾക്കും ഈ വിലക്ക് ബാധകമാണ്. വാണിജ്യ വിസയ്ക്ക് കഴിഞ്ഞ ദിവസം വിലക്കേർ്പ്പെടുത്തിയ യു.എ.ഇ സർക്കാർ ഇപ്പോൾ ബാക്കി വിസകളെയും ഈ പരിധിയിൽ പെടുത്തിയിരിക്കുകയാണ്.
താമസ വിസയ്ക്കും ഈ വിലക്ക് ബാധകമാക്കിയത് അനവധിപ്പേരെയാണ് കഷ്ടത്തിലാക്കുക. യു.എ.ഇക്ക് പുറത്തുള്ളവർ ഇതിനോട് സഹകരിക്കണം എന്ന അഭ്യർത്ഥന ഭരണകൂടം നടത്തി കഴിഞ്ഞു. കൊറോണ വൈറസ് ലോകത്താകമാനം ഭീതി വിതയ്ക്കുബോഴാണ് ഈ നടപടി. നിലവിൽ ഈ സ്ഥിതി കുറച്ച് നാളത്തേക്ക് തുടരാനാണ് തീരുമാനം. സംശയ നിവാരണത്തിനായി സൗദി എംബസിയിൽ നിന്ന് വിവരം ലഭിക്കും. മറ്റ് ഗൾഫ് രാജ്യങ്ങളെയും കൊറോണ ഭീതി ബാധിക്കുന്നുണ്ട്. നാട്ടിലേക്ക് പോകുന്നവർക്ക് തിരികെ പ്രവേശിക്കാൻ പറ്റാത്ത അവസ്ഥാണ് നിലവിലുള്ളത്. സ്വദേശികൾക്കും മറ്റു രാജ്യങ്ങളിലേക്ക് യാതറ്റ ചെയ്യുന്നതിൽ വിലക്ക് നിലനിൽക്കുന്നു. യു.എ.ഇയിൽ എത്തുന്നവരെ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കി വരുകയാണ്.
ഒമാനിലും, കുവൈറ്റിലും കർശന പ്രതിരോധ നടപടികൾ
കൊറോണയുടെ പശ്ചാത്തലത്തിൽ പൊതുഗതാഗത സംവിധാനങ്ങളും താൽക്കാലികമായി നിർത്താൻ ഒരുങ്ങി ഒമാനും,കുവൈറ്റും. മാളുകൾ, ബ്യൂട്ടി പാർലറുകൾ തുടങ്ങി എല്ലാ പൊതുയിടങ്ങളും ഒമാനിലും കുവൈറ്റിലും താൽക്കാലികമായി നിശ്ചലമാകും. ഒരു മാസത്തേക്ക് ടൂറിസ്‌റ്റ് വിസകൾ നൽകില്ലയെന്നും ഒമാൻ ഭരണകൂടം അറിയിച്ചു. മിക്ക ഗൾഫ് രാജ്യങ്ങളുടെയും അവസ്ഥ ഇങ്ങനെയാണ്.