കൊറോണ ജാഗ്രതയിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. നിരവധി താരങ്ങൾ ഇത്തരത്തിൽ വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. അവരിൽ മിക്കവരും സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കാനായുള്ള ശ്രമത്തിലാണ്.
സണ്ണി ലിയോണും തിരക്കിലാണ്. എന്താണെന്നല്ലേ അത് മറ്റൊന്നുമല്ല സമൂഹവുമായി അകലം പാലിക്കുന്ന തന്റെ പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കലാണ് താരത്തിന്റെ ഇപ്പോഴത്തെ ജോലി. സമൂഹവുമായി ഇതിൽ കൂടുതൽ അകലം പാലിക്കാൻ കഴിയില്ലെന്ന ക്യാപ്ഷനോടെ സണ്ണി ലിയോൺ പങ്കുവച്ച ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Can’t get any more socially distant than this 😁 pic.twitter.com/mdSZEkAtNi
— Sunny Leone (@SunnyLeone) March 18, 2020