കൊറോണപ്പേടിയിൽ മുങ്ങിയ ഈ അവധിക്കാലത്ത് കുരുന്ന് മനസ്സുകൾക്ക് ആശ്വാസവും സന്തോഷവും നൽകുകയാണ് നാലാം ക്ളാസുകാരി ഉമ എന്ന കൊച്ചു മിടുക്കി. കൊറോണക്കാലത്ത് എങ്ങനെ പ്രതിരോധം തീർക്കാം എന്നും അവൾ തന്റെ യൂട്യൂബ് ചാനലിലൂടെ കുരുന്നുകളെ ഓർമ്മിപ്പിക്കുന്നു. ഈ കാലത്തെ എങ്ങനെ ഗുണപരമായി ഉപയോഗിക്കാമെന്ന് കാണിച്ചു തരുകയാണ് ഇവൾ. ഇതിനൊപ്പം കുട്ടി കവിതകളും കഥകളുമെല്ലാമായി യൂട്യൂബിൽ താരമാവുകയാണ് ഈ മിടുക്കിക്കുട്ടി. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂൾ വിദ്യാർത്ഥിനിയായ ഉമ ശിൽപകലയിലും ചിത്രരചനയിലുമെല്ലാം സമ്മാനങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. യുട്യൂബ് പേജ് ലിങ്ക്- https://www.youtube.com/watch?v=uo8-p 9x DU&feature=emb title

അവധിക്കാലമായപ്പോഴാണ് തന്റെ ഈ കഴിവുകൾ എല്ലാംകൂടി ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. ഇപ്പേൾതന്നെ 1700ൽ അധികം ആളുകൾ ഈ വീഡിയോകൾ കണ്ട് കഴിഞ്ഞു. പാഠ്യവിഷയങ്ങളും ഉമക്കുട്ടി യുട്യൂബിൽ പങ്കുവെക്കുന്നുണ്ട്. ഒട്ടനവധി നന്മയുടെ കഥകൾ പകർന്ന് നൽകുന്നതിലൂടെ ഒരുപാട് കുരുന്നുകൾക്ക് ഉമക്കുട്ടി എന്ന ഈ യുട്യൂബ് ചാനൽ ഉപകാരപ്പെടും.

( ഉമക്കുട്ടിയെ പോലെയുള്ള കുരുന്ന് പ്രതിഭകളുടെ കഴിവുകൾ കേരള കൗമുദി ഓൺലൈനിലെ കിഡ്സ് കോർണറിൽ ഉൾപ്പെടുത്താൻ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യൂ- 91 9188448983 )

kids