തിരുവനന്തപുരം:കൊറോണ പ്രതിരോധ പ്രവർത്തനം ഊർജിതപ്പെടുത്തി ജില്ലയിലെ എ.ഐ.വൈ.എഫ് ഘടകങ്ങളും പ്രവർത്തകരും ഇന്നലെ രംഗത്തിറങ്ങി. തമ്പാനൂർ ശ്രീകുമാർ തിയേറ്റർ ജംഗ്ഷൻ, ആയുർവേദ കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്ഥാപിച്ച സെന്ററുകൾ സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അരുൺ .കെ.എസ്, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.രാധാകൃഷ്ണൻ നായർ, പ്രസിഡന്റ് എ.എസ്.ആനന്ദകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി എസ്.മുരളി പ്രതാപ്, എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.അൽജിഹാൻ, മണ്ഡലം പ്രസിഡന്റ് സൂരജ്, സെക്രട്ടറി രാജേഷ്, അഖില, കൃഷ്ണചന്ദ്രൻ എന്നിവർ പങ്കെടുത്തു. മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എ.ഐ.വൈ.എഫ് കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സാനിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി രജിത് പങ്കെടുത്തു. ഇന്നും നാളെയുമായി ജില്ലയിലെ ആശുപത്രികൾ, ബസ് സ്റ്റേഷനുകൾ, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നൂറുകണക്കിന് ഹാൻഡ് വാഷിംഗ് സെന്ററുകൾ ആരംഭിക്കും.