ന്യൂഡൽഹി : മദ്ധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീംകോടതി. കമൽനാഥ് സർക്കാർ നാളെ വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു. ബി.ജെ.പി നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി.
വോട്ടിംഗ് സമാധാനപരമായി നടത്തണം. വോട്ടെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. വിമത എം.എൽ.എമാർക്കും വോട്ടെടുപ്പിൽ പങ്കെടുക്കാമെന്നും കോടതി അറിയിച്ചു.