corona-

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസർകോട് സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ച്‌ ആശുപത്രിയിൽ ചികിത്സയിൽ ഇഉള്ളവരുടെ എണ്ണം 25 ആയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

30,926 പേർ വീടുകളിലും 227 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച മാത്രം 64 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വൈറസ് ബാധ സാമ്പത്തിക മേഖലയിൽ വലിയ തിരിച്ചടി സൃഷ്ടിച്ചതിനാൽ പ്രത്യേക സാമ്പത്തിക പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.