മുംബയ്: സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കരകയറാനും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനുമായി സ്വകാര്യ ബാങ്കായ യെസ് ബാങ്കിന് റിസർവ് ബാങ്ക് 60,000 കോടി രൂപ വായ്‌പയായി (ലൈൻ ഒഫ് ക്രെഡിറ്റ്) നൽകി. ഇന്ത്യൻ ചരിത്രത്തിൽ ഇതുവരെ ഒരു ബാങ്കിലെയും നിക്ഷേപകർക്ക് പണം നഷ്‌ടമായിട്ടില്ലെന്നും യെസ് ബാങ്കിന്റെ സമ്പദ്‌സ്ഥിതിയും ഭദ്രമാണെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തകാന്ത ദാസ് വ്യക്തമാക്കിയിരുന്നു.
ആദ്യമായാണ് ഒരു ബാങ്കിന് റിസർവ് ബാങ്ക് ഇത്തരത്തിലുള്ള വായ്‌പാസഹായം നൽകുന്നത്. സാമ്പത്തിക തിരിമറികൾ റിപ്പോർട്ട് ചെയ്‌ത പശ്‌ചാത്തലത്തിൽ മാർച്ച് 5ന് യെസ് ബാങ്കിനുമേൽ റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. സമ്പദ് ഞെരുക്കത്തിലായ ബാങ്കിന്റെ ഡയറക്‌ടർ ബോർഡിനെ പിരിച്ചുവിട്ട റിസർവ് ബാങ്ക്, ഭരണ നിയന്ത്രണവും ഏറ്റെടുത്തിരുന്നു. തുടർന്ന്, എസ്.ബി.ഐയുടെ നേതൃത്വത്തിൽ രക്ഷാപദ്ധതി ആവിഷ്‌കരിച്ചതോടെ കഴിഞ്ഞ ദിവസം മൊറട്ടോറിയം പിൻവലിച്ചു. ബുധനാഴ്‌ച വൈകിട്ട് മുതൽ യെസ് ബാങ്ക് സാധാരണ നിലയിൽ പ്രവർത്തനവും പുനരാരംഭിച്ചു.
48.21%
യെസ് ബാങ്കിൽ എസ്.ബി.ഐ 48.21 ശതമാനം ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്. 6,050 കോടി രൂപ എസ്.ബി.ഐ നിക്ഷേപിച്ചു. യെസ് ബാങ്കിൽ മറ്റ് ബാങ്കുകളുടെ നിക്ഷേപം: (തുക കോടി രൂപയിൽ)
പണം തിരിമറി കേസ്:
അനിൽ അംബാനി
ഹാജരായി
യെസ് ബാങ്ക് പ്രമോട്ടർ റാണ കപൂർ പ്രതിയായ പണം തിരിമറി കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്രിന് മുമ്പാതെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനി ഹാജരായി. യെസിൽ നിന്ന് അനിൽ അംബാനിയുടെ കമ്പനികൾ 12,800 കോടി രൂപ വായ്‌പ എടുത്തത്, ഇപ്പോൾ കിട്ടാക്കടമാണ്. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കായാണ് അംബാനിയെ വിളിച്ചുവരുത്തിയത്.