ലാഹോർ: ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസിന്റെ വ്യാപനം തുടരുമ്പോൾ പാകിസ്ഥാനിലും സ്ഥിത സങ്കീർണം. ഒറ്റദിവസം കൊണ്ട് പാകിസ്ഥാനിൽ വർദ്ധിച്ചത് ഇരട്ടിയോളം രോഗികളാണ്. ഇറാനിൽ നിന്ന് തിരിച്ചെത്തിയ തീർത്ഥാടകരാലിയാരുന്നു കൊറോണ സ്ഥിരീകരിച്ചത്. ബുധനാഴ്ച പുറത്ത് വന്ന കണക്കുകൾ അനുസരിച്ച് 304 പേർക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. രണ്ടുദിവസം മുമ്പ് 94 കേസുകൾ മാത്രമാണ് പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്തിരുന്നത്.
പാകിസ്ഥാനിൽ ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തത് സിന്ധ് പ്രവിശ്യയിലാണ്. 208 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇവിടെ കടുത്ത നിയന്ത്രണമാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാനിലേക്ക് തീർത്ഥയാത്ര നടത്തി തിരിച്ചെത്തിയവരാണ് രോഗം സ്ഥിരീകരിച്ച 60 ശതമാനത്തോളം പേരും.
ദക്ഷിണേഷ്യയിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യമാണ് പാകിസ്ഥാൻ. ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളിലെല്ലാമായി 166 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അതിൽ 90 ശതമാനവും ഇന്ത്യയിലാണ്.