corona-

തിരുവനന്തപുരം: കൊറോണയെത്തുടർന്ന് കേരളത്തിലെ സാമ്പത്തിക മേഖലയിൽ ഉണ്ടായ തിരിച്ചടി നേരിടാൻ പാക്കേജുമായി സംസ്ഥാന സർക്കാർ. ഇതിനായി 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കുടുംബശ്രീ വഴി വരുന്ന രണ്ടു മാസങ്ങളിൽ 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. ഏപ്രിൽ, മേയ് മാസങ്ങളിൽ 1000 കോടി രൂപ വീതമുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. രണ്ടുമാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഈ മാസം തന്നെ നൽകും.

സംസ്ഥാനത്താകെ എ.പി.എൽ,​ ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുമാസത്തെ ഭക്ഷ്യധാന്യം നൽകും. നേരത്തെ പ്രഖ്യാപിച്ച ഭക്ഷണ ശാലകൾ ഏപ്രിലിൽ തന്നെ ആരംഭിക്കും. 1000ഭക്ഷണ ശാലകളിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 20 രൂപയ്ക്ക് ഭക്ഷണം നല്‍കും. 50കോടി ഇതിനുവേണ്ടി മാറ്റിവയ്ക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.