lic

ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സി,​ നടപ്പു സാമ്പത്തിക വർഷത്തെ പോളിസികളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ മികച്ച വളർച്ച കൈവരിച്ചു. മാർച്ച് 17 വരെയുള്ള കണക്കുപ്രകാരം 2,​14,​22,​370 പോളിസികളാണ് നടപ്പുവർഷം എൽ.ഐ.സി പൂർത്തിയാക്കിയത്. ഇത് റെക്കാഡാണ്. സാമ്പത്തിക വർഷം അവസാനിക്കാൻ ആഴ്‌ചകൾ ബാക്കിനിൽക്കേയാണ് മുൻവർഷത്തെ നേട്ടം എൽ.ഐ.സി മറികടന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം പോളിസികൾ 2,​14,​03,​905 എണ്ണമായിരുന്നു. നടപ്പുവർഷം പൂർത്തിയാകുമ്പോൾ മൊത്തം പോളിസികളുടെ എണ്ണം 2.5 കോടി കവിയുമെന്നാണ് എൽ.ഐ.സിയുടെ പ്രതീക്ഷ. ആദ്യവർഷ പ്രീമിയം വരുമാനത്തിൽ 12.85 ശതമാനം വർദ്ധനയാണ് നടപ്പു സാമ്പത്തിക വർഷം ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം നേടിയത്. മൊത്തം പോളിസികളുടെ എണ്ണത്തിൽ 21.84 ശതമാനം വർദ്ധനയുമുണ്ട്.