ഒരു ചെറു തീപ്പൊരിക്ക് പോലും ദിവസങ്ങളോളം എരിയുന്ന വലിയ കാട്ടുതീയായി വളരാനെളുപ്പമുള്ള ഈ തീവേനലില്‍, പ്രതിരോധത്തിനായി ഫയർ ലൈൻ തീർക്കുകയാണ് വയനാട് തോല്‍പെട്ടി വന്യജീവി സങ്കേതത്തിലെ ഈ വനപാലക. പുകയും ചൂടുമൊക്കെ സഹിച്ച്, ഭൂമിയുടെ ശ്വാസകോശമായ കാടുകളെ കാക്കുകയാണവർ, നമുക്കും വരും തലമുറയ്ക്കുമായി.