corona

അബുദാബി: യു.എ.ഇയിൽ 27 പേർക്കുകൂടി കൊറോണ രോഗം ബാധിച്ചതായി സ്ഥിരീകറിച്ചു . ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഏറ്റവും ഒടുവിലത്തെ കണക്ക് പുറത്തുവിട്ടത്. ഇതോടെ യു.എ.ഇയിലെ രോഗ ബാധിതരുടെ എണ്ണം 140 ആയി ഉയർന്നിട്ടുണ്ട്. ഇക്കൂട്ടത്തിൽ മൂന്നു സ്വദേശികളുടെ ഉൾപ്പെടെ അഞ്ചു പേരുടെ രോഗം പൂർണമായും ഭേദമായിട്ടുണ്ട്.

ഒരു സിറിയക്കാരനും ശ്രീലങ്കക്കാരനും രോഗം ഭേദമായവരിൽ ഉൾപ്പെടുന്നു. ഇതിൽ 31 പേരുടെ രോഗം ഭേദമായി വരുന്നതായും ആരോഗ്യ മന്ത്രാലയത്തിലെ കമ്മ്യൂണിക്കബിൾ ഡിസീസ് ഡിപ്പാർട്ട്‌മെന്റ് വിഭാഗം മേധാവി ഡോ. ഫരീദ അൽ ഹുസൈനി വ്യക്തമാക്കി.

അതേസമയം രാജ്യത്ത് ആവശ്യത്തിനു ഭക്ഷ്യസാധനൾ ഉണ്ടെന്നും ജനങ്ങൾ വലിയ തോതിൽ ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ വാങ്ങിക്കൂട്ടേണ്ട ആവശ്യകത ഇല്ലെന്നും ഫരീദ അൽ ഹുസൈനി അറിയിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഫോണിൽ കൂടി ചികിത്സ തേടാനുള്ള സൗകര്യത്തിനായി ഹോട്ട്‌ലൈൻ നമ്പറും സർക്കാർ ഒരുക്കിയിട്ടുണ്ട്. സർക്കാർ തലത്തിലും സ്വകാര്യ മേഖലകളിലും ഐസോലേഷൻ വാർഡുകളുടെ എണ്ണവും യു.എ.ഇയിൽ വർദ്ധിപ്പിച്ചിട്ടുണ്ട്.