കൊറോണാ കാലത്ത് വ്യക്തികൾ തമ്മിൽ അകലം പാലിക്കണം എന്ന് ലോകമാകമാനമുള്ള ആരോഗ്യ വിദഗ്ദർ ഉപേദേശിക്കുന്നോരു സമയത്ത് വ്യത്യസ്തമായ ഒരു നിർദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് അമേരിക്കക്കാരനായ ഡോക്ടർ മെഹ്മെത് ഒസ്. കൊറോണ ബാധ സംശയിച്ച് നിരീക്ഷണത്തിലായിരിക്കുന്നവർ ഭാര്യാ ഭർത്താക്കൻമാർ ആണെങ്കിൽ അവർ നിരന്തരം സെക്സിൽ ഏർപ്പെടുന്നത് എന്തുകൊണ്ടും നല്ലതാണെന്നാണ് ടെലിവിഷനിലൂടെ കൂടി പ്രശസ്തനായ ഈ ഡോക്ടർ വിശദീകരിക്കുന്നു.
ഇതിനുള്ള കാരണവും മെഹ്മെത് വ്യക്തമാക്കുന്നു. നിരീക്ഷണ കാലത്ത് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതിനാൽ പരസ്പരം 'സ്നേഹിക്കാനുള്ള' വഴികൾ കണ്ടെത്തുകയാണ് ആ സമയത്ത് ഏറ്റവും ആവശ്യം. അതുകൊണ്ട്, നിരന്തരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഇവർ തമ്മിൽ ഉടലെടുക്കാൻ സാദ്ധ്യതയുള്ള സംഘർഷങ്ങൾ ലഘൂകരിക്കാനും അതുവഴി ബന്ധം കൂടുതൽ ഊഷ്മളമാകാനും സഹായിക്കുന്നു. ഡോക്ടർ മെഹ്മെത് ഒസ് വിശദീകരിച്ചു.
ലൈംഗിക ബന്ധത്തിലൂടെ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതാണ് പരസ്പരം വഴക്കുണ്ടാക്കുന്നതിലും തുറിച്ചു നോക്കിയിരിക്കുന്നതിലും ഭേദമെന്നും അദ്ദേഹം പ്രത്യേകം പറഞ്ഞുവയ്ക്കുന്നു. എന്നാൽ ആൾട്ടർനേറ്റീവ് മെഡിസിന്റെ വക്താവായ മെഹ്മെത് ഒസിന്റെ ഏതാനും ചികിത്സാ രീതികൾ പലരിലും സംശയം ജനിപ്പിക്കുന്നതാണെന്ന വസ്തുത നിലനിൽക്കുന്നു.