ലോകാവസാനത്തെക്കുറിച്ച് പലതരത്തിലുള്ള കഥകളാണ് നിലവിലുള്ളത്. ഇതിലും പലതും ആരും പൂർണമായി വിശ്വസിക്കില്ലെങ്കിലും കഥകൾ തുടരുക തന്നെയാണ് ചെയ്യുന്നത്. പുരാണങ്ങളുമായും വിശ്വാസങ്ങളുമായും ബന്ധപ്പെട്ടും ഓരോ സ്ഥലങ്ങളിൽ ലോകാവസാനത്തെക്കുറിച്ച് പല കഥകൾ പ്രചരിക്കുന്നുണ്ട്..
അതിലൊന്നാണ് മഹാരാഷ്ട്രയിലെ കേദരേശ്വർ ക്ഷേത്രത്തിലെ തൂണുകളെക്കുറിച്ചുള്ള വിശ്വാസം. മഹാരാഷ്ട്രയിലെ ഹരിശ്ചന്ദ്രേശ്വർ ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കേദാരേശ്വർ ഗുഹാക്ഷേത്രം. വലിയൊരു ഗുഹയിൽ പൂർണമായും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത. കല്ലിൽ തീർത്ത പീഠത്തിലാണ് ശിവലിംഗത്തിന് അഞ്ചടിയാണ് ഉയരം. ശിവലിംഗത്തിനു ചുറ്റുമായി നാലു തൂണുകളാണുള്ളത്. ഇതിൽ മൂന്ന് തൂണുകളിൽ ഒരെണ്ണം പൂർണമായും ബാക്കി രണ്ടെണ്ണം പാതിയും അടർന്ന നിലയിലാണ്.
ഇവിടുത്തെ നാലാമത്തെ തൂണ്‍ പൊട്ടുമ്പോൾ ലോകം അവസാനിക്കും എന്നാണ് നാട്ടുകാരുടെ വിശ്വാസം. സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം എന്നീമൂന്നു യുഗങ്ങളിലും ഓരോ തൂണുകൾ വീതം നശിപ്പിക്കപ്പെട്ടുവത്രെ. നാലാമത്തെ യുഗമായ കലിയുഗത്തിൽ അവസാനത്തെ തൂണും നിലംപതിക്കുമെന്നും അന്ന് ലോകം അവസാനിക്കുമെന്നുമാണ് ഇവർ വിശ്വസിച്ചുപോരുന്നത്. വിശ്വാസം. എന്നാൽ ഇതിന് ശാസ്ത്രീയമായ വിശദീകരണങ്ങളൊന്നും നൽകാനില്ല.