corona

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയെ ആകമാനം കോവിഡ് 19 രോഗഭീതി ഗ്രസിച്ചിരിക്കുന്ന വേളയിൽ ഡ​ൽ​ഹി​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി മ​ല​യാ​ളി യു​വാ​വ്. ക​ഴി​ഞ്ഞ ദി​വ​സം വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ യു​വാ​വി​ന് കൊറോണ രോഗബാധ ഉണ്ടോയെന്ന് സം​ശ​യി​ച്ചി​രു​ന്നു. തനിക്ക് രോഗമുണ്ടോ എന്ന് സംശയിക്കുന്നു എന്ന് ഇയാൾ തന്നെയാണ് തുറന്ന് പറഞ്ഞത്. എ​ന്നാ​ൽ ആശുപത്രി​യി​ൽ പോ​കാ​തെ നേ​രെ ആ​ളു​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ സ്ഥ​ല​ത്തെ ഫ്ളാ​റ്റി​ൽ താമസിക്കാൻ തുടങ്ങുകയായിരുന്നു. ഇതോടെ ഇവിടെയുള്ള ജനങ്ങൾ പരിഭ്രാന്തരായി.

ഇക്കാരണത്താൽ ബു​ധ​നാ​ഴ്ച രാ​ത്രി പ​രി​സ​ര വാ​സി​ക​ൾ വി​വി​ധ ഹെ​ൽ​പ് ലൈ​ൻ ന​മ്പറു​ക​ളി​ൽ വി​ളി​ക്കുകയുണ്ടായി. എന്നാൽ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ല. ഒ​ടു​വി​ൽ പൊലീ​സ് സ​ഹാ​യ​ത്തോ​ടെ ഡ​ൽ​ഹി റാം മനോഹർ ലോഹ്യ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ക്കുകയായിരുന്നു. എ​ന്നാ​ൽ, വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ത​ന്നെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നി​ന്നു ചാ​ടി​യ ഇ​യാ​ൾ വീ​ണ്ടും ഫ്ളാ​റ്റി​ലെ​ത്തിയതോടെ പ​രി​സ​ര​ത്തെ ഫ്ളാ​റ്റു​ക​ളി​ൽ ഉ​ള്ള​വ​രെ​ല്ലാം പ​രി​ഭ്രാ​ന്ത​രാ​യി.

വി​ദേ​ശ​ത്ത് നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ലെ ഫ്ളാ​റ്റി​ലെ​ത്തി​യ ഇ​യാ​ൾ നി​ര​വ​ധി പേ​രു​മാ​യി ഇ​ട​പ​ഴ​കു​ക​യും ചെയ്തിരുന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​വും ഇ​യാ​ൾ ഫ്ളാ​റ്റി​ന്റെ വാ​തി​ലു​ക​ൾ തു​റ​ന്നിട്ടുകൊണ്ട് അ​ക​ത്തു ക​ഴി​യുകയും ഇ​തി​നി​ടെ പ​ല​ത​വ​ണ പു​റ​ത്തു പോ​കു​ക​യും ചെ​യ്തു. അവസാനം, സ്ഥലവാസികൾ വീ​ണ്ടും സ​ഹാ​യം തേ​ടി​യ​തോ​ടെ പൊ​ലീ​സ് ആം​ബു​ല​ൻ​സു​മാ​യെ​ത്തി ഇയാളെ വീ​ണ്ടും ആ​ർ.​എം​.എ​ൽ ആ​ശു​പ​ത്രി​യിലേക്ക് കൊണ്ടുപോകുകയായിരുന്നു.