വേനൽക്കാലത്ത് പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗങ്ങൾ പതിവാണ്. ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള ഭക്ഷണം കഴിക്കുകയാണ് ഇതിനെ പ്രതിരോധിക്കാൻ എളുപ്പ വഴി. രോഗപ്രതിരോധത്തിന് മികച്ചതാണ് വേനൽക്കാലത്ത് സുലഭമായ പച്ചമാങ്ങ. വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും ഇതിൽ ധാരാളമുണ്ട്.
പച്ചമാങ്ങ കഴിക്കുന്നതിലൂടെ മികച്ച രോഗപ്രതിരോധശേഷി കൈവരിക്കാം. വേനൽക്കാലത്ത് ഫ്രൂട്ട് ജ്യൂസുകൾക്ക് പകരം പച്ചമാങ്ങ ജ്യൂസ് തയാറാക്കി മധുരം ചേർത്ത് തണുപ്പിച്ച് കഴിക്കുന്നത് ദാഹശമനത്തിനും ക്ഷീണം അകറ്റുന്നതിനും ഒപ്പം രോഗങ്ങളെ പടികടത്താനും സഹായിക്കും. വേനൽക്കാലത്ത് പലരെയും അലട്ടുന്ന പ്രശ്നമായ ചൂടുകുരുവിനെ പ്രതിരോധിക്കാനും പച്ചമാങ്ങ ജ്യൂസ് മികച്ചതാണ്.
വേനൽക്കാലത്തുണ്ടാകുന്ന ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ നാരുകളാൽ സമ്പന്നമായ പച്ചമാങ്ങ സഹായിക്കും. അസിഡിറ്റിയ്ക്കും ഔഷധമാണ് പച്ചമാങ്ങ ജ്യൂസ്. വെയിലത്ത് സഞ്ചരിച്ച് വന്നാൽ ക്ഷീണം അകന്ന് ശരീരത്തിന് ഊർജ്ജം കൈവരിക്കാൻ പച്ചമാങ്ങ ജ്യൂസ് കഴിക്കുക. ചർമ്മരോഗങ്ങൾ അകലാനും ചർമ്മത്തിന് സൗന്ദര്യം കൈവരിക്കാനും ഉത്തമമാണ്.