supremecourt

ന്യൂഡൽഹി: വെള്ളിയാഴ്ച്ച പുലർച്ചെവരെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നിർഭയ കേസിലെ പ്രതികളുടെ ശിക്ഷാവിധി നടപ്പിലായത്. കുറ്റവാളികളുടെ ഹർജി വെളുപ്പിന് മൂന്നരയോടെയാണ് തള്ളിയത്. ശേഷം കൃത്യം രണ്ട് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ശിക്ഷയും നടപ്പിലായി. സുപ്രീംകോടതിയുടെ ചരിത്രത്തിൽ തന്നെ ഇത്തരം സംഭവങ്ങൾ വിരളമാണ്.

വെളുപ്പിന് 2.30ന് പ്രതിയായ പവൻകുമാർ ഗുപ്തയുടെ ഹർജി തള്ളിയ കോടതി 3.15വരെ പവൻകുമാറിന്റെ അഭിഭാഷകന് പറയാനുള്ള വാദങ്ങൾ കേട്ടു. കേസ് നടക്കുന്ന സമയം പ്രതി പ്രായപൂർത്തിയായിരുന്നില്ല എന്ന വാദം കോടതി അംഗീകരിച്ചില്ല. ഹർജി തള്ളിയതോടെ നാല് പ്രതികളുടെയും ശിക്ഷ നടപ്പാക്കുന്നതിനുള്ള കാത്തിരിപ്പായി. മണിക്കൂറുകൾക്കകം പുലർച്ചെ 5.30ന് തിഹാർ ജയിലിൽ അവരുടെ വധശിക്ഷയും നടപ്പായി. ഈ അടുത്തകാലത്ത് ഇത്ര വൈകി കേസ് പരിഗണിക്കേണ്ടി വന്ന ചുരുക്കം കേസുകളെ ഉണ്ടായിട്ടുള്ളു. അതും വധശിക്ഷകളെ ചോദ്യം ചെയ്തുള്ള ഹർജികൾ തന്നെ.

യാക്കൂബ് മേമന്റെ വധശിക്ഷ

2015 ജൂലൈ 30നായിരുന്നു ഇപ്പോൾ നടന്നപോലെ കോടതി ന‌ടപടികൾ നീണ്ടുപോയത്. വെളുപ്പിന് 4വരെ കോടതി നടപടികൾ അന്ന് നീണ്ടുപോയി. നാഗ്പൂർ ജയിലിൽ അദേഹത്തിന്റെ വധശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകൾ മുന്നെയായിരുന്നു നടപടികൾ പൂർത്തിയായത്. 1993ലെ തുടർച്ചയായ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിലാണ് മേമനെ അന്ന് തൂക്കികൊല്ലാൻ വിധിച്ചത്. ദയാഹർജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെ മേമന് 14ദിവസത്തെ സമയം അനുവദിക്കണം എന്ന ചട്ടം ഉന്നയിച്ചായിരുന്നു വാദം. 200 പേരുടെ മരണത്തിന് ഇടയാക്കിയ കേസിൽ പുലർച്ചെ 4ന് കോടതി ഹർജി തള്ളുകയായിരുന്നു. മണിക്കൂറുകൾക്കകം ശിക്ഷയും നടപ്പാക്കി.

നിതാരി കൂട്ടകൊല

16 കുട്ടികളുടെ കൊലയ്ക്കിടയാക്കിയ കേസാണ് നിതാരി കൂട്ടക്കൊല. വ്യവസായി മൊനീന്ദർ സിംഗ് പാന്തറും സഹായി സുരീന്ദർ കോലിയുമാണ് അന്ന് വധശിക്ഷയ്ക് വിധേയരായത്. അപൂർവ്വ കേസായി പരിഗണിച്ച കോടതി ഇവരെ കുറ്റക്കാരായി കണ്ടെത്തുകയായിരുന്നു. 2005നും 2006നും ഇടയിലായിരുന്നു ഈ കൂട്ടക്കൊല ചെയ്തത്. 2014ൽ മീററ്റിൽ തൂക്കികൊലയ്ക്ക് മണിക്കൂറുകൾക്ക് മുമ്പാണ് കോടതിയിൽ സുരീന്ദർ കോലിയുടെ അഭിഭാഷകൻ ഹർജി നൽകിയത്. ഇത് പരിഗണിച്ച കോടതി അദ്ദേഹത്തിന്റെ ശിക്ഷാ നടപടികൾ മാറ്റിവെച്ചു. എന്നാൽ 2019ൽ ഇതേ കേസിൽ പതിന്നാലുവയസുകാരിയുടെ മരണത്തിൽ സി.ബി.എെ കോടതി വീണ്ടും ഇദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.