ഭോപ്പാൽ :കമൽ നാഥ് സിംഗ് സർക്കാർ നിയമസഭയിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ് നേരിടും. ജോതിരാദിത്യ സിന്ധ്യ പാർട്ടി വിടുകയും 22 എം എൽ എമാർ രാജിവക്കുകയും ചെയ്‌ത സഹാചര്യത്തിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കമൽ നാഥ് സർക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
മദ്ധ്യപ്രദേശ് സ്‌പീക്കർ എൻ പി പ്രജാപതി കഴിഞ്ഞ ദിവസം രാത്രി 16 എം എൽ എമാരുടെ രാജി സ്വീകരിച്ചു. ആറ് എം എൽ എമാരുടെ രാജി നേരത്തേ തന്നെ സ്‌പീക്കർ സ്വീകരിച്ചിരുന്നു. രണ്ട് ദിവസത്തോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കൊടുവിൽ മുൻ മുഖ്യമന്ത്രി സി എം ശിവ്‌രാജ് സിംഗിൻറെ ആവശ്യപ്രകാരം വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് വിശ്വാസവോട്ടെടുപ്പ് നടക്കുക. 2 മണിയോട് കൂടി നിയമസഭ ചേരും. തിങ്കളാഴ്ച്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ഗവർണറും മുഖ്യമന്ത്രി കമൽ നാഥിന് കത്തയിച്ചിരുന്നു.