covid-19

മസ്‌കറ്റ്: ഒമാനിൽ മലയാളിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സലാലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 16നാണ് ഇയാൾ നാട്ടിൽ നിന്ന് ഒമാനിലേക്ക് തിരികെ എത്തിയത്. പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് 16ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനാ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്‌തിരുന്നു. ഇന്നലെയാണ് രോഗ വിവരം സ്ഥിരീകരിച്ചത്.

ഇപ്പോൾ ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ഒമാനിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. ഇതോടെ ഒമാനിൽ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 48 ആയി ഉയർന്നു. മലയാളിയുടേതടക്കം ഒമ്പത് കേസുകളാണ് വ്യാഴാഴ്ച രാത്രി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്.