തിരുവനന്തപുരം: കൊറോണ വെെറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റിവച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, സർവകലാശാല പരീക്ഷകളാണ് മാറ്റിവച്ചത്. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാന്‍ ഉന്നതലയോഗത്തില്‍ തീരുമാനമായത്.
കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്നതിനാല്‍ 31 വരെ നടത്താനിരുന്ന ജെ.ഇ.ഇ മെയിന്‍, യു.ജി.സി, എ.ഐ.സി.ടി.ഇ പരീക്ഷകള്‍ കഴിഞ്ഞ ദിവസം മാറ്റിവച്ചിരുന്നു. എല്ലാ പരീക്ഷകളും മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് അടിയന്തര തീരുമാനം. കോവിഡ് 19 ബാധയെ തുടര്‍ന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 31 വരെ അവധി പ്രഖ്യാപിച്ചിരുന്നു. 31ന് ശേഷം നടത്താന്‍ കഴിയുംവിധം പരീക്ഷകൾ പുനഃക്രമീകരിക്കാനാണ് നിര്‍ദേശം.