aishwariya

സിനിമ താരം ഐശ്വര്യ റായിയുടെ അപരയെ കണ്ടെത്തി ഇന്റർനെറ്റ് ലോകം. മാനസി നായിക് എന്ന മറാത്തി നടിയെയാണ് ഐശ്വര്യ റായുടെ അപരയായി ഇന്റർനെറ്റ് ലോകം കണ്ടെത്തിയിരിക്കുന്നത്. ടിക്ക് ടോക്കിൽ ഏറെ ആരാധകരുടെ പിന്തുണയുളള താരമാണ് മാനസി നായിക്. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മാനസി നായിക്കിനെയും ഐശ്വര്യ റായിയെയും തിരിച്ചറിയാന്‍ പ്രയാസമാണ്. മാനസി നായിക്കിന്റെ ഇന്‍സ്റ്റാഗ്രാം ഫീഡ്‌സിൽ നിറയെ കമന്റുമായി ആരാധകരുടെ പ്രവാഹമാണ്. മാനസി നായിക്ക് ടിക്ക് ടോക്കില്‍ നേരത്തേ ഇട്ടിരുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഐശ്വര്യ റായി ചിത്രമായ ജോധാ അക്ബറിലെ നായികയെന്നും,ഐശ്വര്യ റായുടെ കാര്‍ബണ്‍ കോപ്പിയെന്നും ഉള്‍പ്പടെ ആരാധകരുടെ കമന്റെിനാല്‍ നിറയുകയാണ് മാനസി നായിക്കിന്റെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങൾ.


943537 പേർ ഇന്‍സ്റ്റാഗ്രാമിലും 40 ലക്ഷത്തോളം പേർ ടിക്ക് ടോക്കിലും മാനസി നായിക്കിനെ പിന്തുടരുന്നുണ്ട്. മറാത്തിയിലെ നിരവധി ചിത്രങ്ങളിലും ടി വി പരിപാടികളിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നായികയാണ് മാനസി. മുന്‍പ് സിനിമ താരം സ്‌നേഹ ഉളളാലിനെ ഐശ്വര്യ റായിയുടെ അപരയെന്ന് ആരാധകര്‍ വിശേഷിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്‌നേഹ 2005 ല്‍ സല്‍മാന്‍ ഖാനൊപ്പം നോ ടൈം ഫോര്‍ ലൗവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ചുവടുവച്ചു.